- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരഞ്ജിവി ചിത്രത്തിൽ അഭിനയിക്കാൻ നയൻസ് ചോദിച്ചത് മൂന്ന് കോടി; തെലുങ്ക് സൂപ്പർസ്റ്റാറിന്റെ ചിത്രത്തിൽ നിന്നും നടി പുറത്ത്
തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി ഏറെക്കാലത്തെ ഇടവേളക്ക് ശേഷം തിരിച്ചു വരവിനൊരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായ നായികയായേക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ചിരഞ്ജീവിയുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാകാൻ പോകുന്ന ചിത്രത്തിലേക്കാണ് നയൻതാരയെ നായികയായി പരിഗണിക്കുന്നതെന്നായിരുന്നു
തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി ഏറെക്കാലത്തെ ഇടവേളക്ക് ശേഷം തിരിച്ചു വരവിനൊരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായ നായികയായേക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ചിരഞ്ജീവിയുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാകാൻ പോകുന്ന ചിത്രത്തിലേക്കാണ് നയൻതാരയെ നായികയായി പരിഗണിക്കുന്നതെന്നായിരുന്നു വാർത്ത. എന്നാൽ ഇപ്പോൾ കേൾക്കുന്നത് നയൻസിനെ ഈ ചിത്രത്തിൽ നിന്നും പുറത്താക്കിയെന്നാണ്. കാരണം മറ്റൊന്നുമല്ലത്രേ. ഉയർന്ന പ്രതിഫലം തന്നെ.
തിരിച്ചുവരവിൽ കോളിവുഡിലും മോളിവുഡിലും ടോളിവുഡിലും നയൻതാരയ്ക്ക് ഡിമാന്റാണ് മുമ്പേ വാർത്തകൾ വന്നിരുന്നു. യുവതാരങ്ങൾക്കൊപ്പം സൂപ്പർസ്റ്റാറുകളും നയൻതാരയുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണെന്നായിരുന്നു വാർത്തകൾ.
ചിരഞ്ജീവി ചിത്രത്തിൽ അഭിനയിക്കാൻ നടി മൂന്ന് കോടി രൂപയാണത്രെ ആവശ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഈ തുകയ്ക്ക് ടോളിവുഡിൽ നിന്നു തന്നെ രണ്ട് ഹീറോയിനുകളെ അഭിനയിപ്പിക്കാം എന്നാണ് ചിത്രത്തിന്റെ സംവിധായകൻ പൂരി ജഗന്നാഥൻ പറയുന്നത്.
ചിരഞ്ജീവിയും നയൻതാരയും ഇത് വരെ ഒരുമിച്ച് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ഈ കൂട്ടുകെട്ടിന്റെ സാധ്യത വർദ്ധിപ്പിപ്പിരുന്നു.പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ചിരഞ്ജീവിയുടെ മകനായ രാം ചരനാണ്. ബി.വി എസ് രവിയാണ് രചന.
ചിരഞ്ജീവിയുടെ ജന്മദിനമായ ഓഗസ്റ്റ് 22നായിരിക്കും ചിത്രത്തിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തു വിടുക. സപ്തംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2016ലെ ശങ്ക്രാന്തി ഉത്സവത്തോടനുബന്ധിച്ച് തിയേറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.