നോട്ട് പിൻവലിക്കൽ മൂലം നയൻതാരയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രതിസന്ധിയിലെന്ന് ആരോപിച്ച് തമിഴ് മാദ്ധ്യമങ്ങൾ. എന്നാൽ ഇതൊക്കെ വിലകുറഞ്ഞ പ്രചരണമാണെന്നാണ് നടിയോട് അടുപ്പമുള്ളവർ നൽകുന്ന സൂചന. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും നടി വാങ്ങിയിട്ടിരിക്കുന്നത് ഏക്കറ് കണക്കിന് ഭൂമിയെന്നാണ് ആരോപണം. കോടികൾ മുടക്കി വാങ്ങിയ ഭൂമികൾക്ക് വിലയിടിയുമ്പോഴും നടി കുറഞ്ഞ വില്ക്ക് ഭൂമി വാങ്ങി കൂട്ടുന്ന തിരക്കിലെന്നും ആരോപണം സജീവമാകുകയാണ് തമിഴ് മാദ്ധ്യമങ്ങൾ.

സിനിമയിലെത്തി പണമുണ്ടാക്കിയ ശേഷം ബിസിനസിലേക്ക് ഇറങ്ങുന്നത് നടിനടന്മാരുടെ സ്ഥിരം ഏർപ്പെടാണ്. മലയാളത്തിലെയുും തമിഴിലെയും ബോളിവുഡിലെയും നടിനടന്മാരെല്ലാം സിനിമയ്ക്ക് പുറമേ പലബിസിനസുകളും പങ്കാളികളായിട്ടുള്ളവരാണ്. മലയാളത്തിൽ നടിനടന്മാർ ഹോട്ടൽ മേഖലയിലും, ബ്യൂട്ടിക്കുകളുമൊക്കെയായി പണം ഇൻവെസ്റ്റ് ചെയ്യുമ്പോൾ മലയാളി ആയിട്ടുകൂടി തമിഴിലെത്തി തിളങ്ങി നില്ക്കുന്ന നടി നയൻതാരയുടെ ബിസിനസ് മുഴുവൻ റിയൽ എസ്‌റ്റേറ്റ് മേഖലയിലാണ്.

ഏക്കറ് കണക്കിന് ഭൂമിയാണ് നടി രാജ്യത്തിന്റെ പലഭാഗങ്ങളിലായി വാങ്ങിയിട്ടിരിക്കു ന്നതെന്നാണ് ആക്ഷേപം. മദ്രാസ് ഹൈദരാബാദ് ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലെ കണ്ണായ സ്ഥലങ്ങളിലൊക്കെ നടിക്ക് ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഇപ്പോഴുണ്ടായ നോട്ട് പ്രതിസന്ധിയോടെ നടിയുടെ റിയൽ എസ്‌റ്റേറ്റ് ബിസിനസ് പ്രതിസന്ധിയിലാ യിരിക്കുകയാണെന്നാണ് തമിഴികത്തുനിന്നും ആരോപണം വരുന്നത്.. ഇത് മലയാളിയായ നടിയെ മാനസികമായി തകർക്കാനാണെന്ന വാദവും സജീവമാണ്.

കേന്ദ്രസർക്കാർ നോട്ടുകൾ അസാധുവാക്കിയ നടപടി കാരണം പല വൻ നഗരങ്ങളിലും നയൻതാരയുടെ പേരിലുള്ള സ്ഥലങ്ങളുടെ വില ഇടിഞ്ഞിരിക്കുകയാണെന്നാണ് തമിഴ് മാദ്ധ്യമങ്ങളുടെ ആരോപണം. കോടികൾ മുടക്കിയ വാങ്ങിയ ഭൂമിയാണിത്. വില കുറഞ്ഞെങ്കിലും ഭൂമി വിൽക്കാൻ താരം തയ്യാറല്ല. കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടുകയാണ്. ദുബായിലും നയൻസ് നിക്ഷേപം നടത്തിയിട്ടുണ്ട്. സഹോദരനാണ് അവിടുത്തെ കാര്യങ്ങൾ നോക്കുന്നതെന്നാണ് ആക്ഷേപം.

ചെന്നൈയിലും ഹൈദരാബാദിലും ബാംഗ്ലൂരിലും മാത്രം താരത്തിന് ഏക്കർ കണക്കിന് ഭൂമിയുണ്ട്. കൊച്ചിയിൽ ഭൂവി വാങ്ങിയില്ലെങ്കിലും മൂന്നും നാലും കോടി വിലമതിക്കുന്ന ഫൽറ്റുകളുണ്ട്. തിരുവനന്തപുരത്ത് മാത്രമാണ് താരത്തിന് വസ്തുവകകൾ ഇല്ലാത്തത്. ജന്മനാടായ തിരുവല്ലയിലും ആവശ്യത്തിലേറെ ഭൂമിയുണ്ട്.-ഇങ്ങനെ നീളുന്നു ആരോപണം.