റെക്കാലമായി ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന വിഘ്‌നേശ് ശിവ നയൻതാര വിവാഹം വീണ്ടും തമിഴ് മാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ പദവിയുള്ള നടി തന്റെ നമ്പർ വൺ നായിക എന്ന സ്ഥാനം നഷ്ട്ടപ്പെടാതി രിക്കാനായി വിവാഹക്കാര്യം അതീവ രഹസ്യമാക്കി വച്ചിരിക്കുന്നത് എന്നാണു വാർത്ത. ചില മാദ്ധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളിലാണ് ഈ വാർത്ത പരക്കുന്നത്.

രണ്ടു മാസം മുമ്പ് ഇരുവരും വിവാഹിതരായെന്നും ഇരുവരും ഒരുമിച്ച് ജീവിതം തുടങ്ങി യെന്നുമാണ് റിപ്പോർട്ട്. ചെന്നൈയിലെ എഴുംപൂരിൽ നയൻതാരയുടെ പുതിയ വീട്ടിൽ ആണ് നയൻതാരയും വിഘ്നേഷ് ശിവയും ജീവിതം തുടങ്ങിയിരിക്കുന്നത്.

നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവയും പ്രണയത്തിലാണെന്ന് വാർത്തകൾ വരുമ്പോഴും ഇരുതാരങ്ങളോടും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുപരിപാടിയിൽ ഇരുവരേയും ഒന്നിച്ചു കണ്ടതും ഇരുവരും ഒന്നിച്ചുള്ള ആഘോഷങ്ങളുടെ ചിത്രം ഫേസ്‌ബുക്ക് വഴി പങ്കുവച്ചതുമൊക്കെ പ്രണയത്തിന്റെ ആക്കം കൂട്ടുന്നുണ്ട്.

വിജയ് ഉൾപ്പെടെ പല നായകന്മരുമൊത്ത് അഭിനയിക്കാനുള്ള ഓഫർ നിരസിച്ച നയൻതാര ഇപ്പോൾ നായിക പ്രധാന്യമുള്ള ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കുന്നുള്ളു. ഡോറ, ഇമയ്ക്ക നോടികൾ, അറം, കൊലൈയുതിർകാലം എന്നിവയാണ് നയൻതാരയുടെ പ്രോജക്ടുകൾ. വിഘ്നേഷ് ശിവ സൂര്യയെ നായകനാക്കി താനാ ചേർന്ത കൂട്ടം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.