- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുട്യൂബിൽ ട്രെൻഡിങായി നയൻതാരയുടെയും - യോഗി ബാബു പ്രണയം; പാട്ടു കണ്ടമാത്രയിൽ സിനിമ സൂപ്പർഹിറ്റാകുമെന്ന് തറപ്പിച്ച് പറഞ്ഞ് ഇളയദളപതി വിജയ്
ചെന്നൈ: യൂട്യൂബ് ട്രെൻഡിങിൽ കഴിഞ്ഞ ഒരാഴ്ചയായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് നയൻതാര നായികയാകുന്ന 'കൊലമാവ് കോകില' എന്ന ചിത്രത്തിലെ കല്ല്യാണവയസ്സ് എന്ന പാട്ട്. നടൻ ശിവകാർത്തികേയൻ എഴുതിയ പാട്ടിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധാണ്. ഹാസ്യതാരം യോഗി ബാബുവും നയൻസും ഒന്നിച്ചുള്ള പാട്ട് അടിമപൊളിയാണെന്നാണ് കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നത്. ഇതിനോടകം പാട്ടിനെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. റൊമാൻസും-കോമഡിയും നിറയുന്ന പാട്ട് ആവർത്തിച്ചാവർത്തിച്ച് കാണുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. 2 മില്ല്യണിലധികം പേർ പാട്ട് കണ്ടു കഴിഞ്ഞു. എന്തായാലും പാട്ട് ഇളയ ദളപതി വിജയിന്റെ മനസിളക്കിയ മട്ടാണ്. സിനിമയുടെ പ്രമോഷൻ ചടങ്ങുകൾക്കിടെ ഈ പാട്ടു കണ്ട ശേഷം ദളപതി വിജയ് പറഞ്ഞ അഭിപ്രായം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് യോഗി ബാബു. 'ദളപതി 62' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് വിജയ്യെ ഈ പാട്ട് കാണിച്ചിരുന്നു. പാട്ട് കണ്ട ശേഷം വിജയ് ഭയങ്കര എക്സൈറ്റഡ് ആയി. റിലീസിന് ശേഷം നോക്കിക്കോ ഇത് സൂപ്പർ ഹിറ്റായിരിക്കും എന്ന് വി
ചെന്നൈ: യൂട്യൂബ് ട്രെൻഡിങിൽ കഴിഞ്ഞ ഒരാഴ്ചയായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് നയൻതാര നായികയാകുന്ന 'കൊലമാവ് കോകില' എന്ന ചിത്രത്തിലെ കല്ല്യാണവയസ്സ് എന്ന പാട്ട്. നടൻ ശിവകാർത്തികേയൻ എഴുതിയ പാട്ടിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധാണ്. ഹാസ്യതാരം യോഗി ബാബുവും നയൻസും ഒന്നിച്ചുള്ള പാട്ട് അടിമപൊളിയാണെന്നാണ് കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നത്.
ഇതിനോടകം പാട്ടിനെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. റൊമാൻസും-കോമഡിയും നിറയുന്ന പാട്ട് ആവർത്തിച്ചാവർത്തിച്ച് കാണുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. 2 മില്ല്യണിലധികം പേർ പാട്ട് കണ്ടു കഴിഞ്ഞു. എന്തായാലും പാട്ട് ഇളയ ദളപതി വിജയിന്റെ മനസിളക്കിയ മട്ടാണ്.
സിനിമയുടെ പ്രമോഷൻ ചടങ്ങുകൾക്കിടെ ഈ പാട്ടു കണ്ട ശേഷം ദളപതി വിജയ് പറഞ്ഞ അഭിപ്രായം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് യോഗി ബാബു. 'ദളപതി 62' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് വിജയ്യെ ഈ പാട്ട് കാണിച്ചിരുന്നു. പാട്ട് കണ്ട ശേഷം വിജയ് ഭയങ്കര എക്സൈറ്റഡ് ആയി. റിലീസിന് ശേഷം നോക്കിക്കോ ഇത് സൂപ്പർ ഹിറ്റായിരിക്കും എന്ന് വിജയ് പറഞ്ഞു. വിജയ് പറഞ്ഞതു പോലെ തന്നെ കല്ല്യാണവയസ്സ് ഹിറ്റായി. നയൻതാരയ്ക്കും യോഗി ബാബു നന്ദി പറഞ്ഞു. പാട്ടിനിടയിൽ കൂടുതൽ സീനുകൾ തനിക്ക് തന്ന് നയൻതാര സഹകരിച്ചെന്നും യോഗി പറഞ്ഞു.