ടുത്തകാലത്തായി സോഷ്യൽ മീഡിയയിലാകെ പ്രചരിച്ചുകൊണ്ടിരുന്ന ഒന്നാണ് വിഘ്നേശ് ശിവ -നയൻതാര പ്രണയം. ഇരുവരും ഒന്നിച്ചഭനിയിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഗോസിപ്പുകൾക്ക് തുടക്കമിട്ടത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണവുമായി വിഘ്നേശ് എത്തിയിരുന്നെങ്കിലും ചിമ്പു- പ്രഭു എന്നിവരുടെ പേകരിൽ പ്രണയ കോളങ്ങളിൽ നിറഞ്ഞ നയൻതാര ഒരുതരത്തിലും പ്രതികരിച്ചിരുന്നില്ല.

എന്നാലിപ്പോൾ വീണ്ടും വിഘ്‌നേശ് നയൻതാര വിഷയം ഗോസിപ്പ് കോളത്തിൽ നിറഞ്ഞിരി ക്കുകയാണ്. പ്രണയ പരാജയങ്ങൾ പുത്തരിയല്ലാത്ത നയൻസ് പുതിയ കാമുകനെ കണ്ടെത്തി യെന്നും വിഘ്‌നേശ് പ്രണയം അവസാനിച്ചുവെന്നുമാണ് പുതിയ വിശേഷം. തമിഴിലെ പ്രമുഖ നടനും നിർമ്മാതാവുമൊക്കെയാണ് നയൻതാരയുടെ പുതിയ കാമുകനെന്നാണ് റിപ്പോർട്ട്. ഇവരുടെ ബന്ധമാണ് വിഘ്‌നേശുമായുള്ള പ്രണയം പരിയാൻ കാരണമെന്ന് റിപ്പോർട്ടുകൾ.

വിഘ്നേശ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനം നയൻതാര ഏറ്റെടുത്തതായി വാർത്തകൾ വന്നിരുന്നു. എന്നാൽ വിഘ്നേശ് ചിത്രത്തിൽ നിനന് നയൻതാരയെ ഒഴിവാക്കിയതായാണ് സൂചന. ഇരുവരും ഇതുവരെ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചില്ലെങ്കിലും സെൽഫികളും ഇരുവരും തമ്മിലുള്ള ചുംബനരംഗങ്ങളും പുറത്ത്
വന്നിരുന്നു. ഇതോടെയാണ് ആരാധകർ ഇരുവരും പ്രണയത്തിലാണെന്ന് വിശ്വസിച്ചത്.