ഹൈദരാബാദ്: ലേഡി സൂപ്പർസ്റ്റാർ നയൻതാരക്ക് വേണ്ടി ആറല്ല പന്ത്രണ്ട് കോടി രൂപ വരെ തരാൻ തയ്യാറാണെന്ന് രാംചരൺ തേജ. ചിരഞ്ജീവി നായകനാകുന്ന ഉയ്യലവാഡാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ നായികയായി എത്താൻ വിളിച്ചതായിരുന്നു നയൻസിനെ. അപ്പോഴാണ് 6 കോടി രൂപ പ്രതിഫലം വേണമെന്ന് ആവിശ്യപ്പെട്ടത്. എന്നാൽ 12 കോടി തരാനും തയ്യാറാണെന്നാണ് നിർമ്മാതാവ് പറയുന്നത്.

ഖൈദി നമ്പർ വണ്ണിന് ശേഷം ചിരഞ്ചീവി നായകനാവുന്ന ബ്രഹ്മാണ് ചിത്രമാണ് ഉയ്യലവാഡാ നരസിംഹ റെഡ്ഡി. മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം 150 കോടിയാണ്.ുമ്പ് പ്രായമുള്ളവരുടെ നായികയാവാൻ പറ്റില്ലെന്ന് പറഞ്ഞ താരം അടുത്തിടെ നിലപാട് മാറ്റിയിരുന്നു.ഇതാണ് ചിരഞ്ജീവി നായകനാകുന്ന ഉയ്യലവാഡാ നരസിംഹ റെഡ്ഡിയിലേക്ക് നയൻസിനെ വിളിക്കാൻ കാരണം.

സാധാരണ ചിത്രങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ ഡേറ്റ് നിർമ്മാതാവ് ആവശ്യപ്പെട്ടതിനാലാണ് ആറ് കോടി രൂപ പ്രതിഫലം വേണമെന്ന് നയൻസ് ആവശ്യപ്പെട്ടത്. എന്നാൽ ആറ് കോടിയല്ല അതിന്റെ ഇരട്ടി തരാമെന്ന് പറഞ്ഞ രാംചരണിന്റെ മറുപടിയാണ് തെലുങ്ക് സിനിമാലോകത്തെ അമ്പരപ്പിച്ചു കളഞ്ഞത്.ആന്ധ്രയിലെ കർനൂലിൽ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമര പോരാളിയുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമാണിത്.

ഒരു പതിറ്റാണ്ടിലേറേയായി തെന്നിന്ത്യൻ സിനിമാ ലോകത്തെ നമ്പർ വൺ നായികയായി വിലസുന്ന നയൻതാര ഉണ്ടെങ്കിൽ ചിത്രത്തിന് മൈലേജ് കൂട്ടുമെന്നതാണ് 6 കോടി നൽകി നൽകുന്നത്.ചിരഞ്ജീവിയുടെ സമകാലികരായ വെങ്കിടേഷ്, നാഗാർജുൻ തുടങ്ങിയവരുടെ നായികയായി എത്തിയ നയൻതാര ചിരഞ്ജീവിയുടെ നായികാ വേഷമണിയുന്നത് ആദ്യമായാണ്.