തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന നയൻതാര തമിഴിന് പുറമെ തെലുങ്കിലും വിലയേറിയ താരമാണ്. അതുകൊണ്ട് തന്നെ നയൻതാരയെ നായികയായി കിട്ടാൻ സംവിധായകരും നിർമ്മാതാക്കളും റെഡിയാണ് താനും. ഇപ്പോഴിതാ തെലുങ്ക് സിനിമയില ഭിനയിക്കാൻ നടി മുമ്പോട്ട് വച്ച നിബന്ധനകളാണ് ചർച്ചയാകുന്നത്.ബാലയ്യ നായകനായെ ത്തുന്ന തെലുങ്ക് ചിത്രം ജയ് സിംഹയിലെ നായികയാകാനാണ് നയൻസ് നിബന്ധനകൾ വച്ചത്.

ഉയർന്ന പ്രതിഫലത്തിന് പുറമെ ബാലയ്യയുമായി അടുത്ത് ഇടപഴകുന്ന രംഗങ്ങളിൽ അഭിനയിക്കില്ല, മുമ്പ് തെലുങ്ക് ചിത്രങ്ങളിൽ ചെയ്തതുപോലുള്ള ഐറ്റം ഗാനങ്ങളിൽ അഭിനയിക്കില്ല, തുടങ്ങിയ നിബന്ധനകളാണ് നയൻതാര മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ട്.

കെ എസ് രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സംക്രാന്തിക്ക് ഇറങ്ങാനിരിക്കുന്ന ജയ് സിംഹ. നയൻതാരയുടെ ഈ നിബന്ധനകളെല്ലാം അണിയറ പ്രവർത്തകർ അംഗീകരിക്കുകയായിരുന്നു. തെലുങ്കിൽ നയൻതാരയ്ക്കുള്ള ആരാധാകരുടെ എണ്ണം തന്നെയാണ് നിബന്ധനകൾ അംഗീകരിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാനുള്ള ആഗ്രഹമൊന്നും നയൻസിനില്ലെന്നും രവികുമാർ ചിത്രമായതിനാൽ മാത്രമാണ് താരം അഭിനയിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. ഇതിന് പുറമേ ഉയർന്ന പ്രതിഫലവുമാണ് നടി വാങ്ങുന്നതെന്നും സൂചനയുണ്ട്.