ടിക്ക് പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ച് തെന്നിന്ത്യൻ സിനിമയിൽ മലയാളത്തിന്റെ അഭിമാനമായി ലേഡി സൂപ്പർസ്റ്റാറായി അരങ്ങു തകർക്കുകയാണ് നയൻതാര. കരിയറിൽ ചെറിയൊരു ഇടവേള എടുത്ത ശേഷം വീണ്ടും നടി ബഹുഭാഷാ ചിത്രങ്ങളിൽ സജീവം. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. വിവിധ ഭാഷകളിലായി 10 ഓളം ചിത്രങ്ങളാണ് ഒരു വർഷം താരത്തിന്റേതായി പുറത്തു വരുന്നത്.

പലപ്പോഴും പ്രായം നടിമാർക്ക് ഒരു വെല്ലുവിളി ആകാറുണ്ട്. എന്നാൽ പ്രായമല്ല, പ്രേക്ഷകരുടെ താത്പര്യമാണ് വലുത് എന്ന് തെളിയിച്ചു കൊണ്ടാണ് നടിയുടെ രണ്ടാം വരവ്. പഴയതിലും കൂടുതൽ ചിത്രങ്ങൾ തെരെഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കൊടുക്കുന്നു. എല്ലാം സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങൾ, അവയെല്ലാം നായകന്മാരുടെ പിൻബലമില്ലാതെ സ്വന്തം നിലയ്ക്ക് വിജയിപ്പിച്ചെടുക്കുന്നു.

സ്വന്തം കഴിവിൽ വിശ്വാസമുള്ള താരം തന്റെ പുതിയ തീരുമാനം എല്ലാവരേയും അറിയിച്ചിരിക്കുകയാണ്. പ്രണയരംഗങ്ങളിൽ ചെറുപ്പക്കാരുടെ കൂടെ മാത്രമേ അഭിനയിക്കുകയുള്ളു. പ്രായമായ മായ നടന്മാരുടെ കൂടെ അഭിനയിക്കാൻ തയ്യാറല്ലെന്നു മാത്രമല്ല, നായികയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾക്ക് മാത്രം അഡ്വാൻസ് നൽകിയാൽ മതി. ഇതാണ് നയൻസിന്റെ പുതിയ ഡിമാന്റ്.

പ്രതിഫലം വർദ്ധിപ്പിക്കാനുള്ള പുതിയ അടവാണെന്ന് മനസിലാക്കിയ ഒരു നിർമ്മാതാവ് തെലുങ്കിൽ ഒരു ചിത്രത്തിൽ നായികയാവാൻ നയൻ താരയെ ക്ഷണിച്ചു. കഥ ഇഷ്ടപ്പെട്ടെങ്കിലും നായകൻ ചിരഞ്ജീവി ആണെന്നറിഞ്ഞപ്പോൾ ' മുതുക്കൻ മാരോടൊപ്പം'അഭിനയിക്കാൻ ഞാനില്ലെന്ന് നയൻ താര പറഞ്ഞു.

പ്രതിഫലം ആവശ്യമുള്ളത് തരാമെന്ന് പറഞ്ഞെങ്കിലും എനിക് പ്രശ്‌നം പ്രതിഫലമല്ല, ചെറുപ്പക്കാരാണെങ്കിൽ അഭിനയിക്കാം എന്നാണ് താരത്തിന്റെ മറുപടി. യുവനടന്മാരായ അഥർവ്വ, ശിവകാർത്തികേയൻ, ഉൾപെടെ ഉള്ളവരോടൊപ്പം അഭിനയിച്ചു വരികയാണ് ഇപ്പോൾ താരം.