തെന്നിന്ത്യൻ സിനിമയിലെ മുൻനിര അഭിനേത്രികളിലൊരാളായ നയൻതാരഎന്ത് ചെയ്താലും അത് വാർത്തയാകാറുണ്ട്. നിരവധി തവണ പ്രണയ ഗോസിപ്പ് കോളങ്ങളിൽ ഇടെ നേടിയിട്ടുള്ള താരത്തിന്റെ ഓരോ ചലനങ്ങളും പാപ്പരാസികൾക്ക് ആഘോഷമാണ്. ഇപ്പോൾ നടിയുടെ പുതിയ താമസമാണ് തമിഴ് മാധ്യമങ്ങൾ ആഘോഷമാക്കുന്നത്.ചെന്നൈയിൽ രണ്ട് വീടുണ്ടായിട്ടും താരം താമസിക്കുന്നത് കടൽക്കര അഭിമുഖമായി വരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് താമസിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ.

ഹോട്ടലിൽ താമസിക്കുന്നതിന്റെ പിന്നിലെ കാരണവും കണ്ടെത്തി കഴിഞ്ഞിട്ടുണ്ട് ഈ പാപ്പരാസികൾ. നടിയുടെ പഴയ കാമുകനായ താരം ഈ ഹോട്ടലിൽ താമസിക്കുന്നുണ്ടത്രേ. അതുകൊണ്ടാണത്രേ നടി താമസം ഈ ഹോട്ടലിലേക്ക് മാറ്റിയത്. മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതോടെ പുതിയ കാമുകനായ വിഘ്നേഷ് ദേഷ്യത്തിലാണെന്നാണ് സൂചന.

വിഘ്നേഷ് ശിവയും നയൻസും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. അതിനിടയിലാണ് ഇത്തരമൊരു കണ്ടുപിടുത്തവുമായി പാപ്പരാസികൾ രംഗത്തെത്തിയിട്ടുള്ളത

സംവിധായകനായ പ്രഭുദേവയാണ് ആ പഴയ കാമുകനെന്നും അതല്ല ചിമ്പുവാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. നയൻസിനെയും പഴയ കാമുകനേയും കൂട്ടിച്ചേർത്തുള്ള വാർത്ത കേട്ട വിഘ്നേഷ് ദേഷ്യത്തിലാണെന്നാണ് സിനിമലോകത്തു നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. വീട്ടിലേക്കു താമസം മാറ്റാൻ വിഷ്നേഷ് ആവശ്യപ്പെട്ടത്രേ.