- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേത സിനിമയിലൂടെ വീണ്ടും കോളിവുഡിനെ വിറപ്പിക്കാൻ നയൻസ്; അനുഷ്‌ക ശർമ്മ നായികയായെത്തിയ ഹോറർ ചിത്രം പാരി തമിഴിലെത്തുമ്പോൾ നായിക നയൻതാര തന്നെ
അനുഷ്‌ക ശർമ്മ പ്രധാന വേഷത്തിലെത്തിയ സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രം പാരി തമിഴിലേക്ക് റീമെയ്‌ക്ക് ചെയ്യുകയാണ്. ബോളിവുഡ് ബോക്സോഫീസിൽ മികച്ച പ്രതികരണം നേടിയ ചി്ത്രം കോളിവുഡിലെ വമ്പൻ നിർമ്മാതാവാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയാകും ചിതത്തിൽ അനുഷ്‌കയുടെ റോളിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. പ്രൊസീത് റോയി സംവിധാനം ചെയ്ത പാരി ക്‌ളീൻ സ്‌ളേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്‌ക തന്നെയാണ് ചിത്രം നിർമ്മിച്ചത്. നേരത്തെ നയൻസിന്റേതായി പുറത്തിറങ്ങിയ മായ, ഡോറ, കാഷ്‌മോറ എന്നീ ഹൊറർ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. ഇതു തന്നെയാണ് പാരിയുടെ തമിഴ് പതിപ്പിലേക്കും നയൻതാര മതിയെന്ന തീരുമാനത്തിലേക്ക് അണിയറ പ്രവർത്തകരെ കൊണ്ടെത്തിക്കുന്നത്. നിലവിൽ ചിരഞ്ജീവി നായകനാകുന്നു മെഗാ ചിത്രം സൈരാ നരസിംഗ റെഡ്ഡിയിലാണ് നയൻ അഭിനയിക്കുന്നത്. ശിവകാർത്തികേയൻ നായകനാകുന്ന മറ്റൊരു ചിത്രവും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.
അനുഷ്‌ക ശർമ്മ പ്രധാന വേഷത്തിലെത്തിയ സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രം പാരി തമിഴിലേക്ക് റീമെയ്‌ക്ക് ചെയ്യുകയാണ്. ബോളിവുഡ് ബോക്സോഫീസിൽ മികച്ച പ്രതികരണം നേടിയ ചി്ത്രം കോളിവുഡിലെ വമ്പൻ നിർമ്മാതാവാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയാകും ചിതത്തിൽ അനുഷ്‌കയുടെ റോളിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. പ്രൊസീത് റോയി സംവിധാനം ചെയ്ത പാരി ക്‌ളീൻ സ്‌ളേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്‌ക തന്നെയാണ് ചിത്രം നിർമ്മിച്ചത്.
നേരത്തെ നയൻസിന്റേതായി പുറത്തിറങ്ങിയ മായ, ഡോറ, കാഷ്‌മോറ എന്നീ ഹൊറർ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. ഇതു തന്നെയാണ് പാരിയുടെ തമിഴ് പതിപ്പിലേക്കും നയൻതാര മതിയെന്ന തീരുമാനത്തിലേക്ക് അണിയറ പ്രവർത്തകരെ കൊണ്ടെത്തിക്കുന്നത്.
നിലവിൽ ചിരഞ്ജീവി നായകനാകുന്നു മെഗാ ചിത്രം സൈരാ നരസിംഗ റെഡ്ഡിയിലാണ് നയൻ അഭിനയിക്കുന്നത്. ശിവകാർത്തികേയൻ നായകനാകുന്ന മറ്റൊരു ചിത്രവും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.