യൻസിന്റെ ഏറ്റവും പുതിയ ചിത്രമായ വേലെക്കാരൻ റിലീസിനൊരുങ്ങുകയാണ്. ശിവകാർത്തികേയൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ശക്തമായ കഥാപാത്രത്തെ ആണ് ചിത്രത്തിൽ നയൻസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലിസിന്റെ ഭാഗമായുള്ള പ്രൊമോഷൻ പരിപാടികൾ നടക്കുകയാണ്. പ്രൊമോഷൻ പരിപാടിക്കിടെ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളും നായികയായെത്തിയ നടി നയൻസിനെക്കുറിച്ചുമുള്ള വിശേഷങ്ങൾ ശിവകാർത്തികേയൻ പങ്ക് വച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സിനിമയോട് ആത്മാർത്ഥയും കൃത്യനിഷ്ടതയും കാണിക്കുന്ന നയൻസിനെക്കുറിച്ച് പറഞ്ഞ ശിവകാർത്തികേയൻ നടിയുടെ ആകെയുള്ള പ്രശ്‌നത്തെപ്പറ്റിയും തുറന്ന് പറഞ്ഞു. മറ്റൊന്നുമല്ല നയൻസ് ചിരി തുടങ്ങിയാൽ പിന്നെ നിർത്താൻ പാടാണത്രെ. നയൻസിന്റെ ഈ ചിരി പ്രശ്നം ഒരു ഷോട്ട് വൈകിപ്പിച്ചത് മൂന്നുമണിക്കൂറാണെന്നും നടൻ പറഞ്ഞു.വേലൈക്കാരന്റെ സെറ്റിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന കൂട്ടത്തിൽ ശിവാകാർത്തികേയനാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ഫഹദ് ഫാസിൽ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് വേലൈക്കാരൻ. സ്നേഹ, പ്രകാശ് രാജ്, ആർ.ജെ. ബാലാജി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രം 24എഎം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ.ഡി രാജയാണ് നിർമ്മിക്കുന്നത്. 22നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.