ലയാളിയും തെന്നിന്ത്യൻ താരവുമായ നയൻതാര എന്നും ഗോസിപ്പ് കോളത്തിലെ സ്ഥിരം കക്ഷിയാണ്. പ്രഭുദേവ, ചിമ്പു തുടങ്ങിയ താരങ്ങൾക്കൊപ്പം ചേർത്തുവായിച്ച നയൻസിന്റെ ഒടുവിലത്തെ കാമുകനെന്ന പേരിൽ പ്രചരിക്കുന്ന പേരാണ് വിഘ്‌നേശ് ശിവന്റേത്. ഇരുവരും വിവാഹിതരായി എന്നുവരെ വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും നയൻസ് വീണ്ടും ആ പേരിൽ പുലിവാല് പിടിച്ചിരിക്കുന്നു.

കാരണം വേറൊന്നുമല്ല. നയൻസിന്റെ മൊബൈൽ കവറിൽ എഴുതിയിരിക്കുന്ന വി എസ് എന്ന ്അക്ഷരങ്ങളാണ് പുതിയ ഗോസിപ്പിന് കാരണം.ആരാധകരോട് സംവദിക്കുന്നതിനായി ഒരു തത്സമയ ചാറ്റ് ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നയൻതാര. താരം നായികയായി എത്തുന്ന ഹൊറർ ത്രില്ലർ മായയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് പരിപാടിക്കായി എത്തിയതും. പരിപാടിയിൽ പങ്കെടുത്ത് നയൻസ് മടങ്ങുകയും ചെയ്തു.

എന്നാൽ പിന്നീട് ആരാധകർക്കിടയിൽ ചർച്ചയായത് നയൻതാരയുടെ മൊബൈൽ കവറിനെക്കുറിച്ചാണ്. ഫോൺകവറിന് പുറത്ത് വി എസ് എന്ന് എഴുതിയതരാണ് പാപ്പരാസികൾ കണ്ടുപിടിച്ചത്.

വി എസ് എന്നാൽ വിഘ്‌നേശ് ശിവൻ ആണെന്നാണ് പാപ്പരാസികളുടെ കണ്ടുപിടിത്തം. ഈ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി.നയൻ താരയോ വിഘ്‌നേശോ ഇതുവരെ ഇവരുടെ പ്രണയത്തെ കുറിച്ച് പ്രതികരിച്ചിട്ടുമില്ല. നയൻസിനെയും വിഘ്‌നേശിനെയും പല തവണയായി ഒരുമിച്ച് കാണാൻ തുടങ്ങിയതോടെയാണ് ആരാധകർക്ക് ഇവരുടെ കാര്യത്തിൽ ഇത്രയും സംശയം തോന്നി തുടങ്ങുന്നത്. വിഘേനേശിന്റെ പുതിയ സിനിമ സാമ്പത്തിക പ്രശ്‌നം മൂലം പുറത്തിറങ്ങാതിരുന്നതും, തുടർന്ന് നയൻതാര സഹായിക്കാനെത്തിയതുമൊക്കെ വാർത്തകളിൽ നിറഞ്ഞതും ഇതിന്റെ പിന്നാലെ പുറത്ത് വന്നിരുന്നു.