ണ്ട് മൂന്ന് വർഷമായി തമിഴ് ഗോസിപ്പു കോളങ്ങളിലെ പ്രധാന ചർച്ചാ വിഷയമാണ് വിഘ്നേശ് ശിവൻ - നയൻതാര പ്രണയം. വാർത്തകളെ ശരിവയ്ക്കും വിധം ഇരുവരും പുറത്ത് വിടുന്ന സെൽഫി ചിത്രങ്ങളും യാത്രകളും എപ്പോഴും ഗോസിപ്പ്‌കോളങ്ങളിലും ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ ആ വാർത്തകൾ സത്യമാണെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

വിഘ്നേശിനെ പ്രതിശ്രുത വരനെന്ന് പരസ്യമായി നയൻസ് വിശേഷിപ്പിച്ചതോടെയാണ്് ഇരുവരുടെയും വിവാഹ വാർത്ത വീടും ചൂടുപിടിക്കുന്നത്. വേൾഡ് ഓഫ് വുമൺ 2018 ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു ഈ വിശേഷണം. ഈ യാത്രയിൽ എനിക്ക് പിന്തുണ നൽകുന്ന എന്റെ അച്ഛനോടും അമ്മയോടും സഹോദരനോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാർഡ് ദാനചടങ്ങ് ഞാൻ പങ്കെടുത്ത മറ്റെല്ലാ അവാർഡുകളിൽ നിന്നും വ്യത്യസതമാണ്. അവാർഡ് സ്വീകരിക്കാൻ ഇവിടെയെത്തിയ സ്ത്രീകളിൽ നിന്ന് ലഭിച്ച ഊർജവുമായാകും ഞാനിവിടെ നിന്ന് മടങ്ങുക.'-നയൻസ് പറഞ്ഞു.

വിഘ്നേശിനെ പ്രതിശ്രുത വരനെന്ന് പൊതു സമൂഹത്തിൽ അംഗീകരിച്ചതോടെ വിവാഹം ഈ വർഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് ഈ പ്രണയ കഥ പുറത്ത് വന്നത്. വിഘ്നേശ് സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായിരുന്നു നയൻ. പ്രണയ ഗോസിപ്പുകൾ ആദ്യം നിരസിച്ചുവെങ്കിലും പിന്നീട്, അത് ശരിവയ്ക്കും വിധത്തിലുള്ള ചിത്രങ്ങളാണ് ഇത് വരെ പുറത്ത് വന്നിട്ടുള്ളത്.