- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് സ്വന്തമാക്കിയത് ചെന്നൈയിലെ ഏറ്റവും വില കൂടിയ സ്ഥലത്ത്; വിഗ്നേഷിനൊപ്പം ജീവിതമാരംഭിക്കാൻ നയൻ താര; രജനീകാന്തിന് പിന്നാലെ ഇനി നയൻതാരക്കും പോയസ് ഗാർഡനിൽ സ്വപന ഭവനം
ചെന്നൈ: ചെന്നൈയിലെ ഏറ്റവും വില കൂടിയ സ്ഥലമാണ് പോയസ് ഗാർഡൻ.അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും, നടൻ രജനികാന്തിനും ഉൾപ്പടെ അപൂർവ്വം പേർക്കെ ഇവിടെ വീടുകൾ ഉള്ളൂ. എന്നാൽ ഇപ്പോഴിത തമിഴ്നാട്ടിലെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലത്ത് വീട് സ്വന്തമാക്കിയിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര.
ചെന്നൈയിലെ വളരെ പ്രസിദ്ധമായ സ്ഥലമാണ് പോയസ് ഗാർഡൻ. രജനികാന്തിന്റെ വീടിന് തൊട്ടടുത്ത് തന്നെയാണ് മരുമകനും നടനുമായ ധനുഷും തന്റെ സ്വപ്ന ഭവനം പണിയുന്നത്. ഇവിടെയാണ് ഇപ്പോൾ നയൻതാരയുടെയും സ്വപ്നഭവനം.കാമുകനും സംവിധായകനുമായ വിഗ്നേഷ് ശിവനൊപ്പം നാല് ബെഡ്റൂമുകളുള്ള ഈ വീട്ടിലേക്ക് അധികം വൈകാതെ താരം താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ.പോയസ് ഗാർഡനിൽ തന്നെ ഒരു വീട് കൂടി വാങ്ങാൻ താരം പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ നടി പ്രതികരിച്ചിട്ടില്ല.
അടുത്തിടെയായിരുന്നു നയൻതാര തന്റെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചത്. വിഗ്നേഷിനൊപ്പം 'കാതുവാക്കുള രണ്ട് കാതൽ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചായിരുന്നു പിറന്നാളാഘോഷം. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഈ വർഷം ആദ്യം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.




