- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായികയും നായകനുമായി ദർശനയ്ക്കും ശംഭുവിനും സിനിമയിലേക്ക് പടിയേറ്റം; മഴവിൽ മനോരമയിലെ 'നായികാ നായകൻ' റിയാലിറ്റി ഷോയിലെ ജേതാക്കളായ ഇരുവരും ഇനി ലാൽജോസിന്റെ നായികയും നായകനുമായി വെള്ളിത്തിരയിലും കസറും; കുഞ്ചാക്കോ ബോബനും സംവൃതാ സുനിലും മാർഗ ദർശികളായി എത്തിയ പരിപാടിയിലെ വിജയികളെ കണ്ടെത്തിയത് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ച ആറു പേരിൽ നിന്ന്
കൊച്ചി: മഴവിൽ മനോരമയിലെ 'നായികാ നായകൻ' റിയാലിറ്റി ഷോയിലെ ജേതാക്കളായി ദർശന എസ്. നായരേയും ശംഭു മേനോനെയും തിരഞ്ഞൈടുത്തു. മിനിസ്‌ക്രീനിൽ തിളങ്ങിയ ഇരുവർക്കും ഇനി ലാൽ ജോസ് സിനിമയിലൂടെ നായികാ നായകന്മാരായി വെള്ളിത്തിരയിലും കസറാം. സംവിധായകൻ ലാൽ ജോസിന്റെ ഏറ്റവും പുതിയ സിനിമയിലെ നായികയെയും നായകനെയും കണ്ടെത്താൻ നടത്തിയ റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ ആറു പേരാണു പങ്കെടുത്തത്. ആഡിസ് ആന്റണി അക്കര, വിൻസി അലോഷ്യസ് എന്നിവർ രണ്ടാം സ്ഥാനവും മാളവിക കൃഷ്ണദാസ്, വി.ആർ. വിഷ്ണുദാസ് (വിശ്വ) എന്നിവർ മൂന്നാം സ്ഥാനവും നേടി. 16 പേരാണു ഷോയിൽ പങ്കെടുത്തത്. നടൻ കുഞ്ചാക്കോ ബോബനും നടി സംവൃത സുനിലും മാർഗനിർദേശങ്ങളുമായി മത്സരാർഥികൾക്കൊപ്പമുണ്ടായിരുന്നു. സംവിധായകൻ ലാൽജോസ് വിധികർത്താവായും എത്തുന്ന പരിപാടിയായിരുന്നു 'നായികാ നായകൻ' പാലാ മല്ലികശേരി കാവുംകണ്ടത്തിൽ സുദർശനകുമാറിന്റെയും ലതയുടെയും മകളായ ദർശന ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ നഴ്‌സിങ് ഓഫിസറാണ്. മുംബൈയിൽ ബിടെക് വിദ്യാർത്ഥിയായ ശംഭു കൊല്ലം ആശ്രാമം കാവടിപ്പുറം ശബരിയിൽ സുരേഷ്
കൊച്ചി: മഴവിൽ മനോരമയിലെ 'നായികാ നായകൻ' റിയാലിറ്റി ഷോയിലെ ജേതാക്കളായി ദർശന എസ്. നായരേയും ശംഭു മേനോനെയും തിരഞ്ഞൈടുത്തു. മിനിസ്‌ക്രീനിൽ തിളങ്ങിയ ഇരുവർക്കും ഇനി ലാൽ ജോസ് സിനിമയിലൂടെ നായികാ നായകന്മാരായി വെള്ളിത്തിരയിലും കസറാം. സംവിധായകൻ ലാൽ ജോസിന്റെ ഏറ്റവും പുതിയ സിനിമയിലെ നായികയെയും നായകനെയും കണ്ടെത്താൻ നടത്തിയ റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ ആറു പേരാണു പങ്കെടുത്തത്.
ആഡിസ് ആന്റണി അക്കര, വിൻസി അലോഷ്യസ് എന്നിവർ രണ്ടാം സ്ഥാനവും മാളവിക കൃഷ്ണദാസ്, വി.ആർ. വിഷ്ണുദാസ് (വിശ്വ) എന്നിവർ മൂന്നാം സ്ഥാനവും നേടി. 16 പേരാണു ഷോയിൽ പങ്കെടുത്തത്. നടൻ കുഞ്ചാക്കോ ബോബനും നടി സംവൃത സുനിലും മാർഗനിർദേശങ്ങളുമായി മത്സരാർഥികൾക്കൊപ്പമുണ്ടായിരുന്നു. സംവിധായകൻ ലാൽജോസ് വിധികർത്താവായും എത്തുന്ന പരിപാടിയായിരുന്നു 'നായികാ നായകൻ'
പാലാ മല്ലികശേരി കാവുംകണ്ടത്തിൽ സുദർശനകുമാറിന്റെയും ലതയുടെയും മകളായ ദർശന ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ നഴ്‌സിങ് ഓഫിസറാണ്. മുംബൈയിൽ ബിടെക് വിദ്യാർത്ഥിയായ ശംഭു കൊല്ലം ആശ്രാമം കാവടിപ്പുറം ശബരിയിൽ സുരേഷ് മേനോന്റെയും സിന്ധുവിന്റെയും മകനാണ്.
ഈസ്റ്റേൺ ജനറൽ മാനേജർസെയിൽസ് ലൗലി ബേബി, സീനിയർ മാനേജർ സജി വർഗീസ്, മാനേജർ ബിജു പി. സെബാസ്റ്റ്യൻ എന്നിവർ മത്സരത്തിൽ പങ്കെടുത്തവർക്കു പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. അശ്വതി, ഡെയ്ൻ ഡേവിസ് എന്നിവരായിരുന്നു അവതാരകർ. വിനി കോസ്‌മെറ്റിക്‌സ്, ഫെഡറൽ ബാങ്ക്, ബെർജർ പെയിന്റ്‌സ് എന്നിവയാണു സഹപ്രായോജകർ.