ഇസ് ലാമാബാദ്: മലയാള സിനിമ ഗാനങ്ങൾ പാടി മലയാളികൾക്ക് പരിചിതയായ പാക്കിസ്ഥാനി ഗായിക നസിയ അമിൻ തകർപ്പൻ പാട്ടുമായി വീണ്ടും ഫേസ്‌ബുക്കിൽ.

കളിമണ്ണ് എന്ന ചിത്രത്തിലെ ശലഭമായ് ഉയരുവാൻ മലരിനും മോഹമായ് എന്ന ഗാനമാണ് അവർ ഇപ്രാവശ്യം പാടിയിരിക്കുന്നത്. ലോകത്തെങ്ങുമുള്ള എന്റെ ഇന്ത്യൻ സഹോദരി സഹോദരന്മാർക്കും കേരളത്തിലെ കൂട്ടുകാർക്കും വേണ്ടി ഒരു പാട്ടുകൂടി സമർപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ഈ ഗാനം കേട്ടതുമുതൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോൾ ഞാൻ ഈ പാട്ടിന്റെ അർഥം ഗൂഗിളിൽ തെരഞ്ഞു. ഒരുവേള ഈ പാട്ട് എനിക്ക് വേണ്ടി എഴുതപ്പെട്ടതാണെന്ന് തോന്നിപ്പോയെന്നും പുലർച്ചെ മൂന്ന് മണിവരെ താൻ ഈ പാട്ട് കേട്ടതായും നസിയ പറയുന്നു.

നേരത്തെ 'പ്രേമത്തിലെ' മലരേ എന്ന ഗാനവും 'എന്ന് നിന്റെ മൊയ്തീനിലെ' കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനവും നസിയ പാടിയിരുന്നു.