കൊച്ചി: അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുമെന്ന് സൂചന. നായകൻ പൃഥ്വിരാജാണെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ഔദ്യോകിമായി പ്രഖ്യാപിച്ചിട്ടില്ല പൃഥ്വിരാജുമായുള്ള ഈ ചിത്രം അഞ്ജലി മേനോൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കിലും നായികയാരാണ് എന്നു തീരുമാനമായിരുന്നില്ല.

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ നസീം സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു. നല്ലൊരു തിരക്കഥ കിട്ടിയാൽ നസ്‌റിയ തിരിച്ചുവരും എന്നും ഞാനും നസ്‌റിയയും ഒന്നിച്ച് അഭിനയിക്കും എന്നും പല അഭിമുഖത്തിലും ഫഹദ് ഫാസിൽ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ വാർത്തകൾ. അഭിനയം നിർത്തില്ലെന്നും തീർച്ചയായും മടങ്ങിവരും എന്നും നസ്രിയയും ആരാധകർക്ക് ഉറപ്പ് കൊടുത്തിരുന്നു. അതുകൊണ്ടു തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.

നസ്രിയയുടെ ഫേസ്‌ബുക്ക് പോസ്റ്റും ചർച്ചകൾ സജീവമാക്കുന്നു. രണ്ടു വർഷമായി അഭിനയരംഗത്തു നിന്നു വിട്ടു നിൽക്കുകയാണ് നസ്രിയ. സാരിയിൽ സുന്ദരിയായി നസ്രിയ നസ്രിയ സാരിയിലുള്ള ചിത്രങ്ങളാണ് തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റു ചെയ്തത്. പല പോസുകളിൽ നിൽക്കുന്ന ചിത്രങ്ങളിൽ നസ്രിയ മെലിഞ്ഞിട്ടുണ്ടെന്നു കാണാം.

വിവാഹ ശേഷം നസ്രിയ തടിച്ചിരുന്നു. നസ്രിയ ഹിറ്റ്‌നസിന് പ്രാധാന്യം കൊടുക്കുന്നു നസ്രിയ ഫിറ്റ്നസിന് പ്രാധാന്യം കൊടുക്കാൻ തുടങ്ങിയെന്നാണ് ഈ ചിത്രങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ നടി അഭിനയലോകത്തേയ്ക്കു തിരിച്ചു വരവിനൊരുങ്ങിയിരിക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഏഷ്യാനെറ്റ് ചാനലിൽ മ്യൂസിക് റിയാലിറ്റി ഷോയിൽ അവതാരികയായാണ് നസ്രിയ പ്രേക്ഷക ശ്രദ്ധ നേടിയത്. പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായാണ് നസ്രിയയുടെ രംഗപ്രവേശം. ബാംഗ്ലൂർ ഡേയ്സ് തുടർന്ന് ബാംഗ്ലൂർ ഡേയ്‌സ് ,നേരം, ഓം ശാന്തി ഓശാന തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ നസ്രിയ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.