- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ഭ്രാന്തിന്റെ മറ്റൊരു വർഷം, 'ദൈവമേ ഇതൊരു സവാരിയാണ്; വിവാഹ വാർഷികം ആഘോഷിച്ച് നസ്രിയയും ഫഹദും; താരദമ്പതികളുടെ ട്വീറ്റ് സൈക്കിളിൽ സഞ്ചരിക്കുന്ന വീഡിയോ പങ്കുവെച്ച്; ആശംസകളുമായി സിനിമ ലോകം
കൊച്ചി: എട്ടാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ഫഹദ് ഫാസിലും നടി നസ്രിയ നാസിമും. ഇരുവരും സൈക്കിൾ പര്യടനം നടത്തുന്നതിന്റെ വീഡിയോ നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ''ഭ്രാന്തിന്റെ മറ്റൊരു വർഷം, 8 വർഷം മുമ്പ് ഏകദേശം ഇതേ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ ഇത് ഒരു സവാരിയാണ്.''നസ്രിയ വീഡിയോയ്ക്ക് താഴെ കുറിച്ചു.
നിരവധിയാളുകളാണ് ഇരുവർക്കും ആശംസയുമായി എത്തിയത്. ''ഹാപ്പി ആനിവേഴ്‌സറി ബ്യൂട്ടിഫുൾ സോൾസ്''- ഒരു ആരാധകൻ വീഡിയോയ്ക്ക് കമന്റ് ചെയ്തു. 2014ൽ തിരുവനന്തപുരത്ത് വച്ചായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം.
മലയൻ കുഞ്ഞ്, വിക്രം തുടങ്ങിയവയാണ് ഫഹദിന്റേതായി അടുത്തിറങ്ങിയ ചിത്രങ്ങൾ. വിക്രമിലെയും മലയൻകുഞ്ഞിലെയും താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും. സജിമോൻ പ്രഭാകറാണ് സംവിധാനം ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ