മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ഫഹദിനും നസ്രിയയ്ക്കും സൂപ്പർതാം പൃഥ്വിരാജിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ഇരു കുടുംബങ്ങളും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനോടൊപ്പമുള്ള മനോഹരമായ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നസ്രിയ. സുപ്രിയയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന നസ്രിയയാണ് ചിത്രത്തിൽ. ഈ ചിത്രം നാത്തൂൻ എന്നു കുറിച്ച് സുപ്രിയയും ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. I love you sister in law! എന്ന് നസ്രിയയുടെ ചിത്രത്തിന് സുപ്രിയ കമന്റും നൽകിയിട്ടുണ്ട്.

വിവാഹ ശേഷം നസ്രിയ സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചു വന്നത്. മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് നസ്രിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

 

 
 
 
View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh)