പ്രേക്ഷരുടെ പ്രിയ നായികയാണ് നസ്രിയ. വളരെ കുറഞ്ഞകാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ ഒരു സ്ഥാനമുണ്ടാക്കിയെടുക്കാൻ നസ്രിയക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ നസ്രിയയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. ഫഹദുമായുള്ള വിവാഹശേഷമാണ് നസ്രിയ സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തത്. എന്നാൽ ഇപ്പോൾ അഞ്ജലി മേനോൻ ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരുന്നെന്നും ദുൽഖർ സൽമാനാകും നായകനെന്നുമാണ് സിനിമ മേഖലയിലെ അണിയറ വർത്തമാനം.

ബാലതാരമായും അവതാരകയായുമൊക്കെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നസ്രിയ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. സിനിമാ കുടുംബത്തിൽ നിന്നും പിതാവിന്റ വഴി പിന്തുടർന്ന് സിനിമയിലേക്കെത്തിയതാണ് ഫഹദ് ഫാസിൽ. സ്‌ക്രീനിൽ മികച്ച കെമിസ്ട്രി കാഴ്ച വെച്ച ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നുവെന്നുള്ള വാർത്ത പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

പ്രേക്ഷകർ കാത്തിരുന്ന തിരിച്ചുവരവ് സിനിമയിൽ സജീവമായി നില നിൽക്കുന്നതിനിടയിലാണ് നസ്രിയ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹ ശേഷം താരദമ്പതികൾ ഏറ്റവും കൂടുതൽ തവണ നേരിട്ടൊരു ചോദ്യം നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ചാണ്. ഓൺസ്‌ക്രീനിലെ മികച്ച ജോഡികൾ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിലാണ് ഇരുവരും ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ചത്. ആ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇവരുടെ പ്രണയം തളിർത്തത്.

വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് നസ്രിയയുടെ തിരിച്ചു വരവിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്. ഫഹദ് തന്നെയായിരുന്നു ഈ വാർത്ത പങ്കുവെച്ചത്. എന്നാൽ തിരിച്ചു വരവിൽ നസ്രിയയുടെ നായകൻ ആരാണെന്ന കാര്യത്തെക്കുറിച്ച് തീരുമാനമായില്ല.

വിവാഹ ശേഷം നസ്രിയയെ അഭിനയിക്കാൻ വിടുമോയെന്ന് ആരാധകർ നിരന്തരം ചോദ്യം ഉയർത്തിയിരുന്നു. മികച്ച അവസരം ലഭിച്ചാൽ തിരിച്ചുവരുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. തിരിച്ചുവരവിനൊരുങ്ങുന്നു വിവാഹത്തിനു ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് നസ്രിയയെന്നാണ് പുതിയ വാർത്തകൾ.

ബാംഗ്ലൂർ ഡേയ്സിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം നസ്രിയയും അഭിനയിക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ താരനിർണ്ണയം പൂർത്തിയായിട്ടില്ലെന്ന് സംവിധായിക തന്നെ വ്യക്തമാക്കിയിരുന്നു. നായകനാരാണെന്ന് സൂചന നൽകാതെ ഫഹദ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ച് ഫഹദ് സൂചന നൽകിയത്.

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിക്ക് ശേഷം വീണ്ടുമൊരു ട്രാവൽ സിനിമയുമായി ദുൽഖർ സൽമാൻ എത്തുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. ഈ ചിത്രത്തിലൂടെയാണ് നസ്രിയ മടങ്ങി വരുന്നതെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ നസ്രിയയും ദുൽഖർ സൽമാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും നായികാ നായകന്മാരായി അഭിനയിച്ച ചിത്രമാണ് സലാലാ മൊബൈൽസ്.