ലയാളത്തിന്റെ ന്യൂജനറേഷൻ നായകൻ ഫഹദ് ഫാസിലിന്റെ ഭാര്യയും യുവനടിയുമായ നസ്രിയ നസീമിന്റെ റെയ്ഞ്ച് റോവർ കാർ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് അപകടത്തിൽപെട്ടത് വലിയ വാർത്തയായിരുന്നു. നസ്രിയയുടെ കാർ ഉരസിയതിനെതുടർന്ന് നടി റോഡിൽ ഇറങ്ങി വാഹന ഉടമയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോളിതാ തമിഴ് സിനിമാ ലോകത്ത് നിന്നും കേൾക്കുന്ന വാർത്ത അപകടത്തിൽപ്പെട്ട രാശിയില്ലാത്ത റെയ്ഞ്ച് റോവർ ഉപേക്ഷിച്ച് നസ്രിയ പുതിയ ബെൻസ് വാങ്ങിയെന്നാണ്.30 ലക്ഷം രൂപയുടെ ബെൻസാണ് നസ്രിയ സ്വന്തമാക്കിയതെന്നും പ്രമുഖ തമിഴ് സിനിമാ പോർട്ടലാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം നസ്രിയയോ ഫഹദ് ഫാസിലോ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.തിരുവനന്തപുരം നഗരത്തിലെ ന്യൂ തീയറ്ററിന് മുന്നിൽ വച്ചാണ് നസ്രിയയുടെ കെ.എൽ 04 ജി 2813 നമ്പർ റെയ്ഞ്ച് റോവർ മറ്റൊരു കാറുമായി ഉരസിയത്.

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുന്ന നസ്രിയ തമിഴിലും മലയാളത്തിലുമായി വീണ്ടും അഭിനയ രംഗത്തേക്ക് സജീവമായി തിരിച്ചു വരാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ഫഹദ് ഫാസിലും നസ്രിയയും കേരളം വിടുന്നതായും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കാനാണ് യുവതാര ദമ്പതികളുടെ തീരുമാനം എന്നാണറിയുന്നത്. ഇതിനായി ബാംഗ്ലൂരിൽ ഇവർക്കായുള്ള വീടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പുതിയ വീട്ടിലേക്ക് താമസം മാറ്റാനാണ് പദ്ധതി. ഇതിനായി ഇരുവരും അഭിനയിച്ച ചിത്രമായ ബാംഗ്ലൂർ ഡേയ്‌സിന്റെ ലൊക്കേഷനോട് ചേർന്ന വസ്തു വാങ്ങി വീട് നിർമ്മാണം പുരോഗമിക്കുന്നത്. ബാംഗ്ലൂരിൽ തന്നെ മറ്റൊരു ഫാം ഹൗസ് ഫഹദിന് ഉണ്ടെങ്കിലും അവിടം സ്ഥിരതാമസത്തിന് അനുയോജ്യമല്ലെന്ന് കണ്ടതിനാലാണ് പുതിയ വീടിനെപ്പറ്റി ആലോചിച്ചത്.