ബാംഗ്ലൂർ ഡെയ്‌സും ഓ ശാന്തി ഓശാനയുമെല്ലാം സിൽവർ സ്‌കീനിൽ ഹിറ്റായതിൽ സോഷ്യൽ മീഡിയയുടെ പങ്ക് വലുതാണ്. രണ്ട് ചിത്രങ്ങളുടെ വിജയത്തെ സ്വാധീനിച്ചതിൽ ഒരു പ്രധാന ഘടകം നസ്രിയയുടെ അഭിനയം തന്നെയായിരുന്നു. അന്ന് എല്ലാവരും കൈയടിച്ചു. പ്രോൽസാഹിപ്പിച്ചു. എന്നാൽ ഈ രണ്ട് ചിത്രങ്ങളിലേയും അഭിനയ മികവ് സംസ്ഥാന ചലച്ചിത്ര ജ്യൂറി അംഗീകരിക്കുമ്പോൾ നസ്രിയയ്ക്ക ്‌സോ്ഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നതിൽ ഏറെയും കല്ലേറ് തന്നെയാണ്.

ഈ വാർത്ത വായിച്ച് ഞെട്ടുന്ന നസ്രിയയുടെ ട്രോളാണ് കളിയാക്കലിന് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കോമഡിക്ക് അവാർഡ് ഇല്ലെങ്കിലും അവാർഡിൽ കോമഡിയുണ്ടെന്നാണ് പ്രതികരണം. നസ്രിയയ്ക്ക് അവാർഡി കിട്ടിയതറിഞ്ഞ് സന്തോഷ് പണ്ഡിറ്റിന്റെ ആത്മഗതം ഇങ്ങന-ഇവർക്കൊക്കെ കൊടുക്കാമെങ്കിൽ എനിക്കും വേണം അവാർഡ് !!!. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയ്ക്ക് മാർക്കിട്ടവരാണു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ... ' കുട്ടിമാമാ .. ഞാൻ ഞെട്ടി മാമ ', സിനിമ കാണാൻ പോയവർക്ക് അവാർഡ് ഉണ്ടോ-എന്നിങ്ങനയൊക്കെ കളിയാക്കലുകൾ നറയുന്നു. അഭിനയം നിർത്തിയതിനായിരിക്കും അവാർഡെന്ന് നസ്രിയ പറയുന്നതും വിഷയമാകുന്നു.

ലാൽ ജോസ് അവാർഡ് വിവരമറിഞ്ഞ് നിവിൻ പോളിയെ ഉപദേശിക്കുന്നതും ശ്രദ്ധേയമായി. ഇവൾക്കും സംസ്ഥാന അവാർഡി കിട്ടിയത് തന്റെ ഭാഗ്യമെന്നാണ് നിവിൻ പോളിയോട് ലാൽ ജോസ് ട്രോളിൽ പറയുന്നത്. അല്ലെങ്കിൽ താൻ ഈ കേസിൽ ഒറ്റയ്ക്ക് ആയി പോയേനെ എന്നാണ് ലാൽ ജോസ് പറയുന്നത്. കേട്ട ശേഷം ശരിയാണെന്ന് നിവിൻ പോളിയും പ്രതികരിക്കുന്നു.

ഈ അഭിനയമികവിന്റെ വാലിൽ കൊണ്ടുപോയി കെട്ടാനുള്ള അർഹത ഉണ്ടോടാ പന്നകളെ ഓം ശാന്തി ഒശാനയിലെ അഭിനയത്തിന്.... പോയി ചത്തൂടേടോ അവാർഡ് കമ്മിറ്റിക്കാരെ... കേരള സ്റ്റേറ്റ് അവാർഡ് ഏഷ്യാനറ്റ് ഫിലിം അവാർഡിനേക്കാളും തരം താഴ്‌ത്തിയ മഹാന്മാർ %$&*@.. പിന്നെ മികച്ച നടി ആണേൽ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച കോമഡി ആയിട്ടുണ്ട്ട്ടാ പിന്നെ അപ്പോത്തിക്കിരി യിൽ ഒരു ജീവിതം ഉണ്ടായിരുന്നു,.. കാണുമ്പോൾ കണ്ണ് നിറച്ച ജയേട്ടൻ,.. അതും കണ്ടില്ല,.. മകൻ മരിച്ച ഒരു അച്ഛന്റെ മുഖത്ത് മിന്നിയ കരയിക്കുന്ന ഭാവങ്ങൾ വർഷം എന്ന സിനിമയിലും നിങ്ങൾ കണ്ടില്ല,.. കഷ്ടം തന്നെ ചൂറീ,..... നടുവിരൽ കൊണ്ടൊരു നമസ്‌കാരം നേരുന്നു.... ഇങ്ങനേയും പ്രതികരിക്കുന്നുവരെ സോഷ്യൽ മീഡിയയിൽ കാണാം.

നിവിൻ പോളി മുതൽ ന്യൂജെനറേഷനിലെ എല്ലാവർക്കും വിമർശനമുണ്ടെങ്കിലും നസ്രിയയെ കടന്നാക്രമി്ക്കാനാണ് താൽപ്പര്യം. പരിവാരുകാരും മറ്റുള്ളവരും ഒന്നും ഈ മികച്ച നടിയെ വെറുതെ വിടുന്നില്ല. എന്നാൽ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് തന്നെയാണ് നടി നസ്രിയ നസീം നിലപാട് ആ. സിനിമയിലേക്ക് മടങ്ങിവരില്ലെന്ന് പറയാനാവില്ലെന്നും നസ്രിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. എനിക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരമാണിത്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 'ബാംഗ്‌ളൂർ ഡെയ്‌സ്, ഓം ശാന്തി ഓശാന' എന്നീ ചിത്രങ്ങളിൽ കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു. കൂടാതെ ഈ അവാർഡ് ഭർത്താവ് ഫഹദ് ഫാസിലിന് സമർപ്പിക്കുന്നുവെന്നും നസ്രിയ കൂട്ടിച്ചേർത്തു. ഈ വാക്കുകളൊന്നും ആരും ട്രോളിങ്ങിൽ വിഷയമാക്കുന്നില്ല.

സൂപ്പർതാരങ്ങളെ അവഗണിച്ച് പുതിയ തലമുറക്ക് അവസരം നൽകിയ പുരസ്‌കാര പ്രഖ്യാപനമെന്നതു മാത്രമല്ല ട്രോളികളെ ഞെട്ടിച്ചത്. കഴിഞ്ഞ ഒരു വർഷം മികച്ചതെന്ന് പ്രേക്ഷകർ കരുതിയ ചിത്രങ്ങൾ പലതും അവഗണിക്കപ്പെട്ടു. എണ്ണപ്പെട്ട കഥാപാത്രങ്ങളുണ്ടായിട്ടും മമ്മൂട്ടിക്ക് പുരസ്‌കാരങ്ങളൊന്നുമുണ്ടായില്ല. മികച്ച നടന്മാരായി വന്നത് രണ്ട് യുവാക്കൾ, നിവിൻ പോളിയും പുതുമുഖമായ സുദേവ് നായരും. മികച്ച നടിയായി ആരും പ്രതീക്ഷിക്കാതെ നസ്രിയ നസീം. മികച്ച ഗായകനായി യേശുദാസിനെ തിരഞ്ഞെടുത്തതൊഴിച്ചാൽ ജൂറിയുടെ തീരുമാനങ്ങൾ മിക്കതും വിപ്ലവകരം. സ്ഥിരം ചലച്ചിത്ര പുരസ്‌കാരങ്ങളിൽ കണ്ടു പരിചയമുള്ളവരായി ജയരാജും രമേശ് നാരായണനും രഞ്ജിത്തുമുണ്ട്. ഇതൊന്നും കണ്ടും കേട്ടും വെറുതെ ഇരിക്കാനാകില്ലെന്ന് തന്നെയാണ് ട്രോളികളുടെ നിലപാട്.