- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ചോദ്യങ്ങളില്ല; തന്റെ മടങ്ങി വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നസ്രിയ; അഞ്ജലി മേനോൻ ചിത്രത്തിൽ പൃഥിരാജിനും പാർവ്വതിക്കുമൊപ്പം നടിയെത്തും; കൈയടിച്ച് സോഷ്യൽ മീഡിയ
ചുരുങ്ങിയ കാലം കൊണ്ട് കുറച്ചു ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത നടി്നസ്രിയ നസീം വിവാഹ ശേഷമുള്ള ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകളെ ശരിവച്ച് നസ്രിയ തന്നെ തന്റെ മടങ്ങിവരവ് ഒൗദ്യോഗികമായി പുറത്ത് വിട്ടു.ഫേസ്‌ബുക്കിലൂടെയാണ് നസ്രിയ തിരിച്ചു വരവ് അറിയിച്ചത്. തന്റെ അടുത്ത ചിത്രം എപ്പോഴാണെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നതാണെന്നു പറഞ്ഞായിരുന്നു നസ്രിയ തിരിച്ചു വരവ് പ്രഖ്യാപിച്ചത്.പൃഥ്വിരാജ്, പാർവ്വതി എന്നിവർക്കൊപ്പം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും മടങ്ങിവരവെന്ന് നടി അറിയിച്ചു. എന്തായാലും നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കൈയടിയോടെയാണ് സോഷ്്യൽമീഡിയ സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള നടിയുടെ തിരിച്ചുവരവിന്റെ പോസ്റ്റിന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ നിരവധി പേർ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റിടുകയും ഷെയറുകളുമാണ് ലഭിച്ചത്. 'തിരുമ്പി വന്തിട്ടേന്ന് പോയ് സൊല്ലട്ടെയാ..... ഇനി മാറി നിന്ന് കളി കണ്ടോ.. ഗ്യാപ്പിൽ വന
ചുരുങ്ങിയ കാലം കൊണ്ട് കുറച്ചു ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത നടി്നസ്രിയ നസീം വിവാഹ ശേഷമുള്ള ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകളെ ശരിവച്ച് നസ്രിയ തന്നെ തന്റെ മടങ്ങിവരവ് ഒൗദ്യോഗികമായി പുറത്ത് വിട്ടു.ഫേസ്‌ബുക്കിലൂടെയാണ് നസ്രിയ തിരിച്ചു വരവ് അറിയിച്ചത്.
തന്റെ അടുത്ത ചിത്രം എപ്പോഴാണെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നതാണെന്നു പറഞ്ഞായിരുന്നു നസ്രിയ തിരിച്ചു വരവ് പ്രഖ്യാപിച്ചത്.പൃഥ്വിരാജ്, പാർവ്വതി എന്നിവർക്കൊപ്പം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും മടങ്ങിവരവെന്ന് നടി അറിയിച്ചു.
എന്തായാലും നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കൈയടിയോടെയാണ് സോഷ്്യൽമീഡിയ സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള നടിയുടെ തിരിച്ചുവരവിന്റെ പോസ്റ്റിന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ നിരവധി പേർ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റിടുകയും ഷെയറുകളുമാണ് ലഭിച്ചത്.
'തിരുമ്പി വന്തിട്ടേന്ന് പോയ് സൊല്ലട്ടെയാ..... ഇനി മാറി നിന്ന് കളി കണ്ടോ.. ഗ്യാപ്പിൽ വന്ന് കളിച്ച എല്ലാ.. സുന്ദരിമാരും.. ഒന്നും വിചാരിക്കരുത്.. ഒരു ആരാധകന്റെ ചെറിയ ആവേശം മാത്രം'. എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ദേണ്ടേ ഈ കാന്താരിപ്പെണ്ണ് വീണ്ടും ഒരു കിടുക്കാച്ചി പടവുമായി വരുന്നു. കയ്യടിക്കടാ, എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
നവംബർ ഒന്നിന് ഊട്ടിയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ബാക്കി ചിത്രീകരണം കേരളത്തിലും തമിഴ്‌നാട്ടിലും യുഎഇയിലുമായി നടക്കും. പൃഥ്വിരാജിനും നസ്രിയക്കും പാർവതിക്കും പുറമെ അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, ടി പാർവതിയും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. പറവയ്ക്കുവേണ്ടി ക്യാമറ ചലിപ്പിച്ച ലിറ്റിൽ സ്വയമ്പ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം.
പ്രവീൺ ഭാസ്‌കറാണ് എഡിറ്റിങ്. എം ജയചന്ദ്രനും രഘു ദീക്ഷിതുമാണ് സംഗീത സംവിധായകർ. രഘു ദീക്ഷിത് ആദ്യമായാണ് മലയാള ചിത്രവുമായി സഹകരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികൾ. അരവിന്ദ് അശോക് കുമാർ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കും. ലിറ്റിൽ ഫിലിംസ് ഇന്ത്യയുമായി സഹകരിച്ച് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ ഒരുക്കുന്ന ചിത്രം എം രഞ്ജിത് ആണ് നിർമ്മിക്കുന്നത്.
നേരത്തെ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിൽ നസ്‌റിയ അഭിനയിച്ചിട്ടുണ്ട്. ഫഹദാണ് നസ്‌റിയയുടെ ജോഡിയായി എത്തിയത്. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതും അത് വിവാഹത്തിൽ എത്തിയതും. ദുൽഖർ, നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവരോടൊപ്പം അഭിനയിച്ച നസ്‌റിയ ഇതുവരെ പൃഥ്വിയ്‌ക്കൊപ്പം സിനിമ ചെയ്തിരുന്നില്ല.