- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നസ്രിയയുടെ കൂളിങ് ഗ്ലാസിൽ കാണുന്ന സുന്ദരിയാര്? ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു
മലയാളി സിനിമയിൽ സജീവമായി നിൽക്കുന്ന വേളയിൽ നസ്രിയ നസീം സോഷ്യൽ മീഡിയയുടെ താരമായിരുന്നു. ഇടക്കാലം കൊണ്ട് സിനിമാ അഭിനയം നിർത്തിയെങ്കിലും നസ്രിയക്ക് ആരാധകർക്ക് കുറവില്ല. സോഷ്യൽ മീഡിയയിൽ നസ്രിയ ഇപ്പോഴും താരമാണ്. നസ്രിയയുടെ സെൽഫി ചിത്രങ്ങൾ ഫേസ്‌ബുക്കിൽ എപ്പോഴും ഹിറ്റാകാറുണ്ട്. ഫേസ്‌ബുക്കിൽ സെൽഫികളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്ത നസ്രിയ എപ്പോഴും സജീവമാണ്. ഇപ്പോഴിത, പുതിയൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് പ്രിയതാരം. കൂളിങ് ഗ്ലാസ് അണിഞ്ഞുള്ള ഒരു ചിത്രവും കൂടെ ഒരു അടിക്കുറിപ്പും. അമാൽ ദുൽഖർ സൽമാൻ. കൂളിങ് ഗ്ലാസിൽ ശ്രദ്ധിച്ചു നോക്കിയാലാണ് ആളാരാണെന്ന് മനസിലാവുക. ദുൽഖർ സൽമാന്റെ ഭാര്യ അമാൽ. ഫോട്ടോ എടുത്തത് അമാൽ ആണെന്നാണ് ചിത്രത്തിൽ നിന്നും വ്യക്തമാകുക. പതിവു പോലെ തന്നെ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിനും ലഭിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിന് മുകളിൽ ലൈക്ക് ചിത്രത്തിന് ലഭിച്ചു. വളരെ അടുത്ത സുഹൃത്തുക്കളാണ് നസ്രിയയും അമാലും. മിക്ക ദിവസങ്ങളിലും ഇരുവരും ഷോപ്പിംഗിന് എന്
മലയാളി സിനിമയിൽ സജീവമായി നിൽക്കുന്ന വേളയിൽ നസ്രിയ നസീം സോഷ്യൽ മീഡിയയുടെ താരമായിരുന്നു. ഇടക്കാലം കൊണ്ട് സിനിമാ അഭിനയം നിർത്തിയെങ്കിലും നസ്രിയക്ക് ആരാധകർക്ക് കുറവില്ല. സോഷ്യൽ മീഡിയയിൽ നസ്രിയ ഇപ്പോഴും താരമാണ്. നസ്രിയയുടെ സെൽഫി ചിത്രങ്ങൾ ഫേസ്‌ബുക്കിൽ എപ്പോഴും ഹിറ്റാകാറുണ്ട്.
ഫേസ്‌ബുക്കിൽ സെൽഫികളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്ത നസ്രിയ എപ്പോഴും സജീവമാണ്. ഇപ്പോഴിത, പുതിയൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് പ്രിയതാരം. കൂളിങ് ഗ്ലാസ് അണിഞ്ഞുള്ള ഒരു ചിത്രവും കൂടെ ഒരു അടിക്കുറിപ്പും. അമാൽ ദുൽഖർ സൽമാൻ. കൂളിങ് ഗ്ലാസിൽ ശ്രദ്ധിച്ചു നോക്കിയാലാണ് ആളാരാണെന്ന് മനസിലാവുക. ദുൽഖർ സൽമാന്റെ ഭാര്യ അമാൽ. ഫോട്ടോ എടുത്തത് അമാൽ ആണെന്നാണ് ചിത്രത്തിൽ നിന്നും വ്യക്തമാകുക.
പതിവു പോലെ തന്നെ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിനും ലഭിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിന് മുകളിൽ ലൈക്ക് ചിത്രത്തിന് ലഭിച്ചു. വളരെ അടുത്ത സുഹൃത്തുക്കളാണ് നസ്രിയയും അമാലും. മിക്ക ദിവസങ്ങളിലും ഇരുവരും ഷോപ്പിംഗിന് എന്ന് പറഞ്ഞ് കറക്കമായിരിക്കുമെന്ന് ദുൽഖറും ഫഹദും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു കറക്കത്തിനിടെ എടുത്തതാണ് ഈ ഫോട്ടോയുമെന്നാണ് സൂചന.