- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർത്തികയ്ക്കും ശോഭനയ്ക്കും മഞ്ജു വാര്യർക്കും മീരാ ജാസ്മിനും ശേഷം മലയാളി യുവത്വത്തെ ഉണർത്തിയ നായിക; ചാനൽ അവതാരകയായി എത്തി ചിരിച്ചും കളിച്ചും ചെറുപ്രായത്തിൽ സൂപ്പർസ്റ്റാറായി മാറി: നസ്രിയ പുരസ്‌ക്കാരം നേടിയത് ഇങ്ങനെ
തിരുവനന്തപുരം: മലയാളത്തിൽ അനേകം നടിമാരുണ്ടായിരുന്നെങ്കിലും ചിലരോട് പ്രത്യേകം ഒരു മമത യുവ ഹൃദയങ്ങൾ സൂക്ഷിച്ചിരുന്നു. നായകന്മാരുടെ മുന്നേറ്റത്തിനു നടുവിൽ മുഖം കാണിക്കാൻ പോലും വിഷമിക്കുന്ന നായികമാർക്ക് നടുവിൽ ആദ്യം കൈയൊപ്പ് ചാർത്തിയ നടി കാർത്തിക ആയിരുന്നു. ശോഭന, മീരാ ജാസ്മിൻ, മഞ്ജു വാര്യർ, കാവ്യ മാധവൻ ഇങ്ങനെ ഒരു കൈവിരലുകളിൽ എണ്ണാ
തിരുവനന്തപുരം: മലയാളത്തിൽ അനേകം നടിമാരുണ്ടായിരുന്നെങ്കിലും ചിലരോട് പ്രത്യേകം ഒരു മമത യുവ ഹൃദയങ്ങൾ സൂക്ഷിച്ചിരുന്നു. നായകന്മാരുടെ മുന്നേറ്റത്തിനു നടുവിൽ മുഖം കാണിക്കാൻ പോലും വിഷമിക്കുന്ന നായികമാർക്ക് നടുവിൽ ആദ്യം കൈയൊപ്പ് ചാർത്തിയ നടി കാർത്തിക ആയിരുന്നു. ശോഭന, മീരാ ജാസ്മിൻ, മഞ്ജു വാര്യർ, കാവ്യ മാധവൻ ഇങ്ങനെ ഒരു കൈവിരലുകളിൽ എണ്ണാൻ കഴിയുന്ന നായികമാരെ യുവഹൃദയങ്ങൾക്ക് ആവേശം നൽകാൻ എത്തിയുള്ളൂ. ആ ശ്രേണിയിൽ ഏറ്റവും ഒടുവിൽ താരമാണ് സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടിയ നസ്രിയ നസിം.
ബാലതാരമായി മലയാള സിനിമയിൽ എത്തി അതിവേഗമായിരുന്നു നസ്രിയ നസിം മലയാളികളുടെ പ്രിയങ്കരിയായ നടിയിയി മാറിയത്. പളുങ്ക് എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലൂടെയാണ് സിനിമയിൽ എത്തിയത്. ഇതിന് ശേഷം തന്നെ മിനിസ്‌ക്രീനിൽ അവതാരികയായും നസ്രിയ ശോഭിച്ചു. ജീവൻ ടിവിയിൽ ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട പരിപാടി അവതരിപ്പിച്ച ശേഷം ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാർ സിംഗറിലെ അവതാരികയുടെ വേഷത്തിലും നസ്രിയ ചോദിച്ചു. കുട്ടിത്തം നിറഞ്ഞ ചിരിച്ചും നിഷ്‌കളങ്കതയുമായി നസ്രിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതോടെയാണ് നായിക വേഷങ്ങൾ തേടി എത്തിയത്.
പ്രമാണി, ഒരുനാൾ വരും എന്നീ ചിത്രങ്ങളിൽ സഹതാരമായി അഭിനയിച്ച നസ്രിയയെ തേടി നായികാ വേഷം എത്തിയത് മാഡ് ഡാഡ് എന്ന ചിത്രത്തിലായിരുന്നു. ലാലിനൊപ്പം അഭിനയിച്ച ഈ സിനിമ അധികം ശ്രദ്ധനേടിയില്ലെങ്കിലും താരത്തെ നായിക ആക്കാൻ കഴിയുമെന്ന ലേബൽ ഈ ചിത്രം നൽകി. പിന്നീട് അങ്ങോട്ട് നസ്രിയയുടെ തലവര തെളിയുകയായിരുന്നു. ഇതിന് കാരണമായത് ഇപ്പോൾ അവാർഡ് നേടിയ നിവിൻ പോളിക്കുന്ന നേരം എന്ന അൽഫോൻസ് ചിത്രമായിരുന്നു.
നേരത്തിലെ ജീന എന്ന വേഷം മലയാളി പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഈ സിനിമയ്ക്ക് നിവിൻപോളിക്കൊപ്പം മികച്ച താരജോഡിക്കുള്ള ഏഷ്യാനെറ്റിന്റെയും വനിതിയുടെയും പുരസ്‌ക്കാരം നസ്രിയ നസീമിനെ തേടിയെത്തി. ഒരേസമയം തമിഴിലും നേരം പുറത്തിറക്കിയിരുന്നു എന്നതിനാൽ നസ്രിയയുടെ സൗന്ദര്യം കോളിവുഡിന്റെയും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് തമിഴിൽ നിന്നും നടിയെ തേടി കൂടുതൽ അവസരങ്ങൾ തേടിയെത്തി.
ഇതിനിടെയാണ് നസ്രിയ തട്ടമിടാത്തതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകളും കൊഴുത്തത്. ഇത്തരം വിവാദങ്ങൾ കൂടിയായപ്പോൾ നസ്രിയയുടെ താരമൂല്യം വീണ്ടും ഉയരുകയാണ് ഉണ്ടായത്. പിന്നീട് നേരത്തിന് ശേഷം ഇറങ്ങിയ തമിഴ് ചിത്രം നസ്രിയയെ സംബന്ധിച്ചടത്തോളം നിർണ്ണായകമായി. രാജാറാണിയിലും നയൻതാരയ്‌ക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു നസ്രിയ. തുടർന്ന് നായാടി എന്നൊരു സിനിമയിലും അഭിനയിച്ചു. ദുൽഖർ സൽമാനൊപ്പം സലാല മൊബൈൽസ് എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും ഹിറ്റായില്ല.
പിന്നീടായിരുന്നു നസ്രിയ വീണ്ടും നിവിൻപോളിക്കൊപ്പം അഭിനയിച്ചത്. ഓം ശാന്തി ഓശനയിലെ നായികയായിരുന്നു നസ്രിയ. നസ്രിയയുടെ താരമൂല്യം പരമാവധി ഉപയോഗപ്പെടുത്തിയ ഈ ചിത്രം ബോക്‌സോഫഈസിലും വിജയിച്ചു. ഇതോടെ നിവിൻ-നസ്രിയ കെമിസ്ട്രി വിജയമാകുമെന്ന കാര്യം എല്ലാവരു ഉറപ്പിച്ചു. പ്രേക്ഷകരുടെ മനംകവർന്ന ഈ ചിത്രത്തിൽ പൂജാ മാത്യു എന്ന വേഷമായിരുന്നു നസ്രിയയുടെത് പൂജ ഇഷ്ടപ്പെടുന്ന പുരുഷനായി ഗിരിയെന്ന വേഷത്തിലായിരുന്നു നിവിൻ.
യുവനടൻ നിവിൻ പോളിയുമായി അഭിനയിക്കുമ്പോൾ വളരെ ഫ്രീയാണെന്ന് നസ്രിയ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ സിനിമക്ക് ശേഷമാണ് യൂത്തിന്റെ ഉൽസവമായി ബാംഗ്ലൂർ ഡേയ്‌സ് പുറത്തിറങ്ങിയത്. ഈ സിനിമയിലെ സൗഹൃദം നസ്രിയ എന്ന താരത്തിന്റെ ജീവിതത്തിൽ നിർണ്ണായകമായി മാറി. ഫഹദുംനസ്രിയും ഭാര്യഭർത്താക്കന്മാരായി വേഷമിട്ട ബാംഗ്ലൂർ ഡെയ്‌സിന്റെ ചിത്രീകരണവേളയിലാണ് ഇരുവരുടേയും വിവാഹവാർത്ത പുറത്തുവരുന്നത്.
ഈ സിനിമയിലെ ദിവ്യാ പ്രകാശായി എനർജിയോടെ തന്നെ നസ്രിയ അഭിനയിച്ചു. നിവിൻ പോളിയുടെ സാന്നിധ്യനും അഞ്ജലി മേനോനെ മികച്ച തിരക്കഥയും കൂടിയായപ്പോൾ ബോക്‌സോഫീസിസും ഈ സിനിമ ചരിത്രം തിരുത്തി എഴുതി. പ്രേക്ഷകർ ഇരുംകൈയും നീട്ടി ഈ സിനിമയെ സ്വീകരിക്കുകയും ചെയ്തു. ഫഹദുമായുള്ള വിവാഹത്തോടെ താൽക്കാലികമായി സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ ഈ അവാർഡ് നേട്ടത്തോടെ വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ തവണ ഫഹദ് ഫാസിലിനായിരുന്നു മികച്ച നടനുള്ള പുരസ്‌ക്കാരം. ഇത്തവണ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നസ്രിയ വീട്ടിലെത്തിച്ചു. ഈ വർഷം ഫഹദിന്റെ ഈയ്യോബിന്റെ പുസ്തകവും മത്സരത്തിന് അവസാനഘട്ടം വരെ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന നസ്രിയുടെ തിരിച്ചു വരവിനും കൂടി ഈ അവാർഡ് കാരണമാകുമെന്ന് പ്രതീക്ഷിക്കാം. ഫഹദ്‌നസ്രിയ കുടുംബത്തിന് കിട്ടിയ വിവാഹവാർഷിക സമ്മാനം കൂടിയാണ് ഇപ്പോഴത്തെ അവാർഡ്.
താരമയി തിളങ്ങി നിന്ന വേളയിൽ സോഷ്യൽ മീഡിയയിൽ സൂപ്പർതാങ്ങളെ പോലും കടത്തിവെട്ടുന്ന ലൈക്കുകളുമായി നസ്രിയ മുന്നേറിയുന്നു. സിനിമയിൽ നിന്നും താൽക്കാലികമായി മാറി നിൽക്കുമ്പോഴും നസ്രിയ തന്നെയായിരുന്നു സൈബർ ലോകത്തെ താരം. സൂപ്പർസ്റ്റാറുകളെ പോലും കടത്തിവെട്ടുന്ന പ്രശസ്തി നേടിയ നസ്രിയ ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാൻ പോന്ന നടിയാണെന്ന് പോലും സിനിമാലോകം വിലയിരുത്തുന്നുണ്ട്. യൂത്ത് ഐക്കണായി വിലയിരുത്തപ്പെടുന്ന താരത്തില് ലഭിച്ച പുരസ്‌ക്കാരവും സോഷ്യൽ മീഡയ ആഘോഷമാക്കി മാറ്റുകയാണ്.