കൊച്ചി: തായ് എയർവേസിനെതിരെ രൂക്ഷ വിമർശനവുമായി നടി നസ്രിയ നസീം . ജീവിതത്തിൽ ഇനി ഒരിക്കലും തായ് എയർവേസിൽ കയറില്ല, വളരെ മോശം സേവനം എന്നും താരം പ്രതികരിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയർവേയ്‌സിനെതിരെ വിമർശനവുമായി നസ്രിയ നസീം രംഗത്തെത്തിയത്.

ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് നസ്രിയ കുറിച്ചു.

'തന്റെ ബാഗ് വിമാനത്തിൽ വച്ച് കാണാതായി. ഇക്കാര്യം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇനി ജീവിതത്തിൽ ഒരിക്കലും തായ് എയർവേയ്‌സിൽ കയറില്ലെന്നും താരം വ്യക്തമാക്കി. തായ് എയർവേസിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് നസ്രിയ പറഞ്ഞിരിക്കുന്നത്. ഏറ്റവും മോശം സർവീസാണ് തായ് എയർവേയ്‌സിന്റെതെന്നും'- നസ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.



തായ് എയർവേയ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന തായ് എയർവേയ്‌സ് ഇന്റർനാഷണൽ പബ്ലിക് കമ്പനി ലിമിറ്റഡ് തായ്ലാന്റിന്റെ പതാകവാഹക എയർലൈനാണ്. 2017 മുതൽ കമ്പനി നഷ്ടത്തിലാണ്. ടൂറിസം ഉണർന്നു കഴിഞ്ഞാൽ പതിയെ നഷ്ടക്കണക്കുകളിൽ നിന്നും കരകയറാമെന്നാണ് തായ് എയർവേയ്‌സ് കണക്കുകൂട്ടുന്നത്.