- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല അജിത്തിന്റെ നായികയായി നസ്രിയ വീണ്ടും തമിഴിലേക്ക്; ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം പിങ്ക് തമിഴിലേക്ക് റിമേക്ക് ചെയ്യുമ്പോൾ തപ്സി പന്നു അവതരിപ്പിച്ച കഥാപാത്രം ചെയ്യുക മലയാളത്തിന്റെ പ്രിയ നടിയെന്ന് റിപ്പോർട്ട്; ചിത്രത്തിലൂടെ ശ്രീദേവിക്ക് നല്കിയ വാക്ക് പാലിക്കാൻ അജിത്ത്
അമിതാഭ് ബച്ചൻ മുഖ്യവേഷത്തിൽ എത്തി ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് ചിത്രമായിരുന്നു പിങ്ക്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ചിത്രത്തിൽ കഥാപാത്രമായി എത്തുന്നവരെക്കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാകുന്നത്.അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ നസ്രിയ ചിത്രത്തിൽ അഭിനയക്കുമെന്നാണ് റിപ്പോർട്ട്. തല അജിത്തിനൊപ്പമാണ് നടിയെത്തുകയെന്നും സൂചനയുണ്ട്.പിങ്ക്എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്തിനൊപ്പം നസ്രിയ അഭിനയിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. എച്ച്.വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്കിൽ അമിതാഭ് ബച്ചൻ ചെയ്ത വേഷമാണ് അജിത്ത് കൈകാര്യം ചെയ്യുക. തപ്സി പന്നു അഭിനയിച്ച മിന്നൽ അറോറ എന്ന കഥാപാത്രത്തെയാകും നസ്രിയ തമിഴിൽ അവതരിപ്പിക്കുക എന്നാണ് അറിയുന്നത്. നെയ്യാണ്ടി വായൈ മൂടി പേസവുംതുടങ്ങി വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ട് തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് നസ്രിയ. 2014 ൽ പുറത്തിറങ്ങിയ തിരുമണം എന്നും
അമിതാഭ് ബച്ചൻ മുഖ്യവേഷത്തിൽ എത്തി ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് ചിത്രമായിരുന്നു പിങ്ക്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ചിത്രത്തിൽ കഥാപാത്രമായി എത്തുന്നവരെക്കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാകുന്നത്.അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ നസ്രിയ ചിത്രത്തിൽ അഭിനയക്കുമെന്നാണ് റിപ്പോർട്ട്. തല അജിത്തിനൊപ്പമാണ് നടിയെത്തുകയെന്നും സൂചനയുണ്ട്.പിങ്ക്എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്തിനൊപ്പം നസ്രിയ അഭിനയിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
എച്ച്.വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്കിൽ അമിതാഭ് ബച്ചൻ ചെയ്ത വേഷമാണ് അജിത്ത് കൈകാര്യം ചെയ്യുക. തപ്സി പന്നു അഭിനയിച്ച മിന്നൽ അറോറ എന്ന കഥാപാത്രത്തെയാകും നസ്രിയ തമിഴിൽ അവതരിപ്പിക്കുക എന്നാണ് അറിയുന്നത്.
നെയ്യാണ്ടി വായൈ മൂടി പേസവുംതുടങ്ങി വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ട് തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് നസ്രിയ. 2014 ൽ പുറത്തിറങ്ങിയ തിരുമണം എന്നും നിക്കാഹ് ആയിരുന്നു നസ്രിയയുടെ അവസാന തമിഴ് ചിത്രം. ജയ് ആയിരുന്നു നായകൻ.
എന്നാൽ ചിത്രം തമിഴിലൊരുങ്ങുമ്പോൾ ബോണി കപൂറാകും നിർമ്മാതാവ് എന്നും റിപ്പോർട്ടുകൾ പറയുന്നു. അന്തരിച്ച നടി ശ്രീദേവിക്ക് നൽകിയ വാക്ക് പാലിക്കുകയാണ് അജിത് ഈ ചിത്രത്തിലൂടെയെന്നാണ് സൂചന.ശ്രീദേവിക്കൊപ്പം ഇംഗ്ലീഷ് വിങ്ലീഷ്എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താരത്തിനു നൽകിയ വാക്കാണ് പുതിയ ചിത്രത്തിലൂടെ അജിത് പാലിക്കുന്നതെന്ന് നേരത്തെ കോളമിസ്റ്റായ ശ്രീധർ പിള്ള തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചിരുന്നു.
അതേസമയം അജിത്തിന്റെ പുതിയ ചിത്രം വിശ്വാസം പൊങ്കലിന് തിയേറ്ററുകളിലെത്തും. വീരം, വിവേകം, ആരംഭം എന്നീ ചിത്രങ്ങൾക്കുശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നയൻതാരയാണ് നായിക.ബില്ല, ഏകൻ, ആരംഭം എന്നീ ചിത്രങ്ങൾക്കുശേഷം നയൻതാര വീണ്ടും അജിത്തിന്റെ നായികയാകുന്ന ചിത്രമാണ് വിശ്വാസം