- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നസ്രിയ പിടിവാശികളില്ലാത്ത പാവം പെണ്ണ്; കൈപുണ്യത്തിലും ഫഹദിനെ വീഴ്ത്തി നസ്രിയ; താരദമ്പതികളുടെ പുതിയ വിശേഷങ്ങൾ ഇങ്ങനെ
സിനിമാ ലോകത്തെ താരദമ്പതികളായ നസ്രിയ ഫഹദ് വിശേഷങ്ങൾ എന്നും വാർത്തകളിൽ ഇടം നേടുന്നവയാണ്. വിവാഹത്തിന് മുന്നേ തന്നെ നസ്രിയ ഒരു മാജിക് ആണെന്ന് പറഞ്ഞ ഫഹദ് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിൽ നസ്രിയയെ പറ്റി പറഞ്ഞകാര്യങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. സിനിമയേക്കാൾ വലുതാണ് തനിക്ക് നസ്രിയ എന്നായിരുന്നു ഫഹദിന്റെ തുറന്ന് പറച്ചിൽ.
സിനിമാ ലോകത്തെ താരദമ്പതികളായ നസ്രിയ ഫഹദ് വിശേഷങ്ങൾ എന്നും വാർത്തകളിൽ ഇടം നേടുന്നവയാണ്. വിവാഹത്തിന് മുന്നേ തന്നെ നസ്രിയ ഒരു മാജിക് ആണെന്ന് പറഞ്ഞ ഫഹദ് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിൽ നസ്രിയയെ പറ്റി പറഞ്ഞകാര്യങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.
സിനിമയേക്കാൾ വലുതാണ് തനിക്ക് നസ്രിയ എന്നായിരുന്നു ഫഹദിന്റെ തുറന്ന് പറച്ചിൽ. നായികമാരൊടൊപ്പമുള്ള അഭിനയത്തിൽ നസ്രിയയുടെ വിലക്കുകളെപ്പറ്റിയുള്ള സംസാരത്തിലാണ് ഫഹദ് നസ്രിയയെപ്പറ്റി ഇങ്ങനെ പറഞ്ഞത്. വിവാഹം കഴിഞ്ഞപ്പോൾ തന്റെ മാർക്കറ്റ് പോയിട്ടില്ലെന്നും എല്ലാത്തിനെക്കാളും വലുതാണ് തന്റെ വിവാഹവും നസ്രിയയുമെന്നാണ് ഫഹദ് പറഞ്ഞത്. സിനിമയിൽ നസ്രിയയുടെ വിലക്കുകളൊന്നുമില്ലെന്നും യുവ നടൻ പറഞ്ഞു.
കൂടെ നസ്രിയയെ പുകഴ്‌ത്താനും നടൻ മറന്നില്ല. പിടിവാശികളൊന്നുമില്ലാത്ത പാവം പെണ്ണാണ് നസ്രിയ എന്നാണ് ഫഹദിന്റെ അഭിപ്രായം. ഒരു കാര്യത്തിലും വാശി പിടിക്കുന്ന സ്വഭാവം ഫഹദിനില്ല. ഭക്ഷണത്തിന്റെ കാര്യത്തിലായാലും കിട്ടുന്നത് കഴിക്കും. ഇതേ പോലുള്ള സ്വഭാവം തന്നെയാണ് തന്റെ പെണ്ണിനും ഉള്ളതെന്നാണ് ഫഹദ് പറഞ്ഞിരിക്കുന്നത്. ഞാനവളിൽ ഈസിയാണ് എന്നാണ് നടൻ പറയുന്നത്.
കൂടെ നസ്രിയ നല്ല പാചകകാരിയാണെന്നും, അവളുടെ പാചകം കണ്ടിട്ട് ഞാൻ അതിശയപ്പെട്ടിട്ടുണ്ടെന്നും ഫഹദ് പറയുന്നു. ഈ പ്രായത്തിൽ അവൾക്കെങ്ങനെ ഇതൊക്കെ ഇത്ര ഭംഗിയായി പഠിക്കാൻ കഴിഞ്ഞു എന്നോർക്കാറുണ്ട്. എന്റെ എല്ലാ കാര്യങ്ങളിലും അവൾ ശ്രദ്ധചെലുത്താറുണ്ട്. എനിക്ക് എത്താൻ പറ്റാത്ത പരിപാടികളിൽ അവളാണ് പോകാറ്. ചിലപ്പോഴൊക്കെ അതിനു ദേഷ്യപ്പെടാറുണ്ട്. ഞാനൊരു സ്ഥലത്ത് കൃത്യസമയത്ത് എത്തണോ വേണ്ടയോ എന്നതല്ല അവൾക്ക് പ്രശ്‌നം. അവിടെ എന്നെ കാത്തിരിക്കുന്നവരെക്കൂടി പരിഗണിക്കണമെന്നാണ് അവൾ പറയുന്നതെന്നും നടൻ മനസ് തുറന്നു.