- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നുണക്കഥ പറഞ്ഞ എൻബിസിയുടെ സൂപ്പർ അവതാരകന് ആറു മാസം സസ്പെൻഷൻ; പിരിച്ചുവിടില്ലെന്ന് സിഇഒ
ന്യൂയോർക്ക്: വിഷ്വൽ മീഡിയയിൽ താനൊരു സൂപ്പർ താരമാണെന്നു കരുതി എന്തും തട്ടിവിടാമെന്ന് കരുതിയ ബ്രയാൻ വില്യംസിന് അവസാനം പണിപാളി. നുണക്കഥ പറഞ്ഞ് പ്രേക്ഷകരെ കബളിപ്പിച്ച അവതാരകൻ ബ്രയാൻ വില്യംസിനെ ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങി. ഇക്കാലയളവിൽ ബ്രയാന് ശമ്പളവും മറ്റ് ആനുകൂല്യവും നൽകുന്നതല്ല എന്നും സിഇഒകത്തിൽ വ്യക്
ന്യൂയോർക്ക്: വിഷ്വൽ മീഡിയയിൽ താനൊരു സൂപ്പർ താരമാണെന്നു കരുതി എന്തും തട്ടിവിടാമെന്ന് കരുതിയ ബ്രയാൻ വില്യംസിന് അവസാനം പണിപാളി. നുണക്കഥ പറഞ്ഞ് പ്രേക്ഷകരെ കബളിപ്പിച്ച അവതാരകൻ ബ്രയാൻ വില്യംസിനെ ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങി. ഇക്കാലയളവിൽ ബ്രയാന് ശമ്പളവും മറ്റ് ആനുകൂല്യവും നൽകുന്നതല്ല എന്നും സിഇഒ
കത്തിൽ വ്യക്തമാക്കി.
ഇറാഖ് യുദ്ധകാലത്ത് താൻ സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ വെടിവച്ചു വീഴ്തത്‌പ്പെട്ടു എന്ന ചില ഷോയ്ക്കിടെ ബ്രയാൻ വച്ചുകാച്ചിയതാണ് അവസാനം വിനയായിത്തീർന്നത്. ബ്രയാന്റെ ഈ പ്രസ്താവന കല്ലുവച്ച നുണയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് പലരും രംഗത്തെത്തിയതോടെ അവധിയെടുത്ത് വീട്ടിലിരിക്കാൻ എൻബിസി അധികൃതർ അവതാരകനോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കിയ ശേഷമാണ് എൻബിസി യൂണിവേഴ്‌സൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്റ്റീവ് ബർക്ക് ബ്രയാൻ വില്യംസിനെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.
ബ്രയാൻ തന്റെ നുണക്കഥയിലൂടെ എൻബിസിയുടെ ലക്ഷക്കണക്കിന് പ്രേക്ഷകരെ കബളിപ്പിക്കുകയായിരുന്നുവെന്നും ബ്രയന്റെ പ്രസ്താവനയിലൂടെ എൻബിസിയുടെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടിയെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. എൻബിസി സംപ്രേഷണം ചെയ്യുന്ന യുഎസിന്റെ ഏറ്റവും ജനപ്രിയ വാർത്താ പരിപാടികളിലൊന്നായ നൈറ്റ്‌ലി ന്യൂസിന്റെ അവതാരകനും മാനേജിങ് എഡിറ്ററുമായിരുന്നു ബ്രയാൻ വില്യംസ്. 10 മില്യൺ ഡോളറാണ് അമ്പത്തഞ്ചുകാരനായ വില്യംസിന്റെ വാർഷികവരുമാനം.
അതേസമയം ഇക്കാര്യത്തിൽ പിന്നീട് വില്യംസ് ക്ഷമാപണം നടത്തിയിരുന്നു. 2004 മുതൽ നൈറ്റ്‌ലി ന്യൂസ് അവതരിപ്പിച്ചുവരികയാണ് വില്യംസ്.