- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യൻ കപ്പലിലുണ്ടെന്ന് അറിഞ്ഞല്ല റെയ്ഡിനെത്തിയതെന്ന് എൻസിബി; ആര്യൻ നാല് വർഷമായി ലഹരി ഉപയോഗിക്കുന്നു; പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിക്കാൻ ആര്യൻ പദ്ധതിയിട്ടിരുന്നതിന് ചാറ്റ് വിവരങ്ങൾ തെളിവാണെന്നും എൻസിബി ഉദ്യോഗസ്ഥൻ
മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കപ്പലിലുണ്ടെന്ന് അറിഞ്ഞല്ല തങ്ങൾ റെയ്ഡിന് എത്തിയതെന്ന് വ്യക്തമാക്കി എൻസിബി വൃത്തങ്ങൾ. റെയ്ഡിനെത്തുമ്പോൾ ഷാറുഖിന്റെ മകൻ കപ്പലിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ലഹരിപാർട്ടിയെക്കുറിച്ചു മാത്രമാണു വിവരം ലഭിച്ചിരുന്നത്. ക്രൂസിൽ കയറുമ്പോഴും ആര്യൻ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ക്യാബിനിൽ സുഹൃത്തുക്കൾക്കൊപ്പം കണ്ടപ്പോഴാണ് ആര്യനെ തിരിച്ചറിയുന്നത്. ആര്യനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തിൽനിന്നാണ് ഹാഷിഷ് കണ്ടെത്തിയത്. ലഹരിമരുന്ന് ഉപയോഗിക്കാൻ അവർ പദ്ധതിയിട്ടിരുന്നുവെന്നും മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.
വമ്പന്മാർക്ക് ലഹരിമരുന്ന് എത്തിക്കുന്നവരെ കണ്ടെത്താനുള്ള നീക്കങ്ങളാവും എൻസിബി ഇനി നടത്തുക. നാലു വർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ആര്യൻ എൻസിബിക്കു മൊഴി നൽകിയിരുന്നത്. എന്നാൽ ആര്യൻ ലഹരിമരുന്ന് കഴിച്ചിട്ടുണ്ടോയെന്ന് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ആര്യന്റെ ചാറ്റ് വിവരങ്ങളും എൻസിബി തെളിവായി കോടതിലെത്തിക്കും. കപ്പലിലെ പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിക്കാൻ ആര്യൻ പദ്ധതിയിട്ടിരുന്നതായി ചാറ്റിൽനിന്നു വ്യക്തമാണെന്നാണ് എൻസിബി ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ ആര്യനെ ഷാറുഖിന്റെ മാനേജർ പൂജ ദദ്ലാനി ജയിലിൽ സന്ദർശിച്ചു. മാധ്യമങ്ങളോടു പ്രതികരിക്കാൻ അവർ തയാറായില്ല. വ്യാഴാഴ്ചയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ആര്യനിൽനിന്ന് എല്ലാ വിവരങ്ങളും എൻസിബി ശേഖരിച്ചതിനാൽ ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ