തിരുവനന്തപുരം: ഏഷ്യയിെല ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബമായ ഗാന്ധിഭവന്റെ അവാർഡ് നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ്കൗൺസിലിന്റെ (എൻ. സി. ഡി. സി. ന്യൂഡൽഹി) മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടർ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽനിന്നും ഏറ്റുവാങ്ങി.

തിരുവനന്തപുരത്ത് ഗാന്ധിഭവന്റെ റീജിയണൽ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ കെ. മുരളീധരൻ എം എൽ എ അദ്ധ്യക്ഷതവഹിച്ചു. ഒരു ലോകം ഒരു ഭാഷ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ കൂടിയാണ് ബാബ അലക്‌സാണ്ടർ.