ദുബായ്: നൂതന ആശയങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കുമായി ഇൻഡോ ഗ്ലോബൽ ചേംബർ ഓഫ് കൊമേഴ്‌സും കോമൾവെൽത്ത് വൊക്കേഷണൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നല്കുന്ന 2017 ലെ ഇൻഡോ ഗ്ലോബൽ ടെക്ക് എക്‌സലന്റ് അവാർഡ് നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടർ ഏറ്റുവാങ്ങി.

വ്യക്തികളെയും രാജ്യങ്ങളെയും പുതിയ ആശയങ്ങളിലൂടെയും കണ്ടുപിടുത്തങ്ങളിലൂടെയും ശാക്തീകരിക്കുന്നവർക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ അവാർഡ്. ഒരു ലോകം ഒരു ഭാഷ. ഒരു ആഗോള രാജ്യം എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനാണ് ബാബ അലക്‌സാണ്ടർ. ബാബ ഈസി ഇംഗ്ലീഷ് എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് പുതിയ ബോധന രീതി ആവിഷ്‌കരിച്ചതിനൊര്രം മാനവ ഐക്യത്തിനും ലോക സമാധാനത്തിനും പുരോഗതിക്കും നല്കകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ആദരിച്ചാണ് അവാർഡ്.

ദുബായ് അൽഹത്തൂർ വെസ്റ്റിൻ ദുബായ് ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച കോൺക്ലേവിൽ അവാർഡ് സമ്മാനിച്ചു.