കൊച്ചി: ഗ്രാമറിനെ ഭയപ്പെടാതെ ഇംഗ്ലീഷ് ഭാഷ അനായാസമായിസംസാരിക്കാൻ വേണ്ടി നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ. സി. ഡി.സി.) മാസ്റ്റർ ട്രെയിനർ, ബാബ അലക്‌സാണ്ടർ തയ്‌യാറാക്കിയ ബാബ ഈസിഇംഗ്ലീഷ് ഓൺലൈൻ സാക്ഷരത പ്രൊജക്ടിന്റെ ഉദ്ഘാടനം ഒക്ടോബർ 4ന് 12മണിക്ക് എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടക്കും. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി. ആർ. നീലകണ്ഠൻ പ്രൊജക്ട് ഉദ്ഘാടനം ചെയ്യും.

ഇതിനോടനുബന്ധിച്ച്, ശ്രീജിത്ത് ശ്രീനിവാസൻ സംവിധാനവും, സാജു
കൊടിയൻ തിരക്കഥയും ചെയ്യുന്ന, ദൈവത്തിന്റെ കൈ' എന്ന ഹ്രസ്വ ചിത്രത്തിന്റെടൈറ്റിൽ പ്രകാശനം ഹൈബി ഈഡൻ എം എൽ എ നിർവ്വഹിക്കും. ഒരു ലോകം ഒരുഭാഷ പ്രസ്ഥാന സ്ഥാപകൻ ബാബ അലക്‌സാണ്ടർ അധ്യക്ഷത വഹിക്കും. സാജു കൊടിയൻ, പ്രമോദ് മാള (സിനിമ, ടെലിവിഷൻ താരങ്ങൾ), മുരുകൻ എസ് തെരുവോരം (സാമൂഹ്യ പ്രവർത്തകൻ), വിഷ്ണു പൊന്നു ആചാരി (ഗായകൻ) എന്നിവർചടങ്ങിൽ പങ്കെടുക്കും.