ടൊറന്റോ: കാനഡയിൽ NCLEX-RN പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (CMNA) നേതൃത്വത്തിൽ ആരംഭിക്കുന്ന രണ്ടുമാസത്തെ ഇന്റൻസീവ് കോച്ചിങ് ക്ലാസ്, OSCE തുടങ്ങിയവയെപ്പറ്റി അപേക്ഷകരെ ബോധവത്കരിക്കുന്നതിന്  നടത്തിയ ഇൻഫർമേഷൻ സെഷൻ വൻ വിജയമായിരുന്നു. അടുത്ത ഇൻഫർമേഷൻ സെഷൻ ഡിസംബർ 27-ന് രാവിലെ 10 മണി മുതൽ 12 മണി വരെ ടൊറന്റോ എറ്റോബിക്കോക്കിലുള്ള 36 മട്ടാരി കോർട്ടിൽ വച്ച് നടക്കും. ഫ്രീ ഇൻഫർമേഷൻ സെഷനിൽ പങ്കെടുക്കുവാൻ ഇതിനോടകം നിരവധി നേഴ്‌സുമാർ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു.

പ്രിപ്പറേറ്ററി കോച്ചിങ് ക്ലാസിന്റെ കാലാവധി എട്ട് ആഴ്ചയാണ്. ഒരാഴ്ചയിൽ 24 മണിക്കൂർ സമയം വീതമുള്ള സെഷനാണ് നടത്തപ്പെടുന്നതാണ്. ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷൻ കുറഞ്ഞ ചെലവിൽ നേഴ്‌സുമാർക്ക് കോഴ്‌സിന്റെ പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ് ഫീസ് ക്രമീകരണം ചെയ്തിരിക്കുന്നത്. മറ്റുള്ള പ്രൈവറ്റ് കോച്ചിങ് സെന്ററുകളേക്കാൾ കുറഞ്ഞ നിരക്കും കൂടുതൽ സമയവും നിലവാരവും എന്ന ലക്ഷ്യമാണ് അസോസിയേഷനുള്ളത്. 'കൈകോർക്കാം കൈത്താങ്ങായ്' എന്ന ലോഗോയെ അടിസ്ഥാനമാക്കി കൂടുതൽ നേഴ്‌സുമാർ ചേരുന്നതനുസരിച്ച് ഫീസിൽ കൂടുതൽ ഇളവുകൾ നല്കുവാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണ്.

രണ്ടുമാസത്തെ ഇന്റൻസീവ് പ്രിപ്പറേറ്ററി കോച്ചിംഗിന്റെ കരിക്കുലം തയാറാക്കിയിരിക്കുന്നത് പരീക്ഷയിൽ വിജയം ഉറപ്പാക്കത്തക്ക വിധത്തിലാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരും അദ്ധ്യാപന പരിചയമുള്ള പരിശീലകയാണ് ക്ലാസുകൾ നയിക്കുന്നത്. ഇതിനോടകം പല അപേക്ഷകർക്കും നാഷണൽ നേഴ്‌സിങ് അസസ്സ്‌മെന്റ് സർവീസിൽ നിന്നും  NCLEX-RN  പരീക്ഷ എഴുതുവാനുള്ള അപ്രൂവൽ ഇമെയിലുകൾ ലഭിച്ചുതുടങ്ങിയ സാഹചര്യത്തിൽ അപേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് കോച്ചിങ് ക്ലാസുകൾ മുൻ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി ജനുവരി അഞ്ചാം തീയതി തിങ്കളാഴ്ച തന്നെ ആരംഭിക്കുവാൻ അസോസിയേഷൻ തീരുമാനിച്ചു.

ഡിസംബർ 27-ന് നടത്തുന്ന ഇൻഫർമേഷൻ സെഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 647 535 5742 എന്ന നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്. ആകെ മൂന്നുതവണ മാത്രം എഴുതാൻ പറ്റുന്ന  NCLEX-RN പരീക്ഷ എഴുതുന്നതിനു മുമ്പ് വളരെ ശ്രദ്ധയോടും തയ്യാറെടുപ്പോടുംകൂടി ശ്രമിച്ചാലേ വിജയം ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ. അസോസിയേഷന്റെ ഇൻഫർമേഷൻ സെഷൻ അപേക്ഷകർക്ക് ഒരു മുതൽക്കൂട്ടാവുമെന്നതിൽ സംശയമില്ല. കൂടുതൽ വിവരങ്ങൾക്ക്:  www.canedianmna.com  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.