- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകസമരത്തിന് ഐക്യദാർഢ്യവുമായി എൻ.സി.പി

പാലാ: കർഷകരെ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ കാർഷിക നിയമം പിൻവലിക്കണമെന്നും കർഷകസമരം എത്രയുംവേഗം ഒത്തുതീർപ്പിലെത്തിക്ക ണമെന്നും മാണി.സി.കാപ്പൻ എംഎൽഎ ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൻ.സി.പി പാലാബ്ലോക്കുകമ്മിറ്റി ഹെഡ്പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡണ്ട് ജോഷി പുതുമന അദ്ധ്യക്ഷം വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി കെ.ജെ.ജോസ്മോൻ,ജില്ലാ പ്രസിഡണ്ട് സാജു.എം.ഫിലിപ്പ്,എംപി.കൃഷ്ണൻനായർ,ക്ലീറ്റസ് ഇഞ്ചപ്പറമ്പിൽ ,ജോസ് കുറ്റിയാനിമറ്റം,തങ്കച്ചൻ മുളകുന്നം,ബേബി ഈറ്റത്തോട്ട്, ടോം നല്ലനിരപ്പേൽ,കണ്ണൻഇടപ്പാടി,അപ്പച്ചൻ ചമ്പക്കുളം,ജ്യോതിലക്ഷ്മി,താഹാ തലനാട്, രാജൻ പീടികയ്ക്കൽ,റോയി നാടുകാണി,സ്‌ക്കറിയാച്ചൻ കണിയാരകം , ഉണ്ണി മുട്ടത്ത്, ജിജോ മേച്ചാൽ , തങ്കച്ചൻ മൂന്നിലവ്, ജീനസ് നാഥ്, സൂബൻ ഞാവള്ളി, ഫിലിപ്പ് ചാണ്ടി, രഞ്ജിത്ത് വെട്ടുകല്ലേൽ, സണ്ണി ജോൺ , ബിജു മേലുകാവ്, സജി പുളിക്കൻ ,എസ്.എ.തോമസ്സ് ശ്രാമ്പിക്കൽ,സണ്ണി ജോൺ,തോമസ്സ് മുതലക്കുഴി, മിഥുൽ തുടങ്ങിയവർ സംസാരിച്ചു.

