കോട്ടയം: പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുകൊടുക്കില്ലെന്ന് ആവർത്തിച്ച് എൻ സി പി നേതാവ് മാണി സി കാപ്പൻ. എൻ സി പി ഇടതുമുന്നണിയുടെ ഭാഗമായി നാളെയും തുടരും. യു ഡി എഫിലെ ആരുമായും മുന്നണി മാറ്റം സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാ സീറ്റിന്റെ പേരിൽ എൻ സി പി മുന്നണി വിടുമെന്ന വാർത്തകൾ മാണി സി കാപ്പൻ നിഷേധിക്കുകയാണ്. പാലാ സീറ്റിനെച്ചൊല്ലി തർക്കമില്ലെന്നും എൻ സി പി എൽ ഡി എഫ് വിടാൻ ആലോചിച്ചിട്ടേയില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്ററും മാധ്യമങ്ങളോട് പറഞ്ഞു.

മാണി സി കാപ്പൻ മുന്നണി വിടില്ല. മുന്നണി മാറ്റം ആലോചിച്ചിട്ടേയില്ലെന്നും എൽ ഡി എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും എൻ സി പി ചെയ്യില്ലെന്നും മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.