- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് വിട്ട എംപി മുരളി എൻസിപി നേതൃനിരയിലേക്ക്; സംസ്ഥാന ജനറൽ സെക്രട്ടറിയായി മുരളിയെ നിയമിച്ച് പിസി ചാക്കോ; ക്ഷീണം കോൺഗ്രസിലെ എ വിഭാഗത്തിന്
കണ്ണൂർ: കോൺഗ്രസ് വിട്ട മുൻ കെപിസിസി എക്സിക്യൂട്ടീവ് അംഗം എംപി മുരളി എൻ.സി.പി സംസ്ഥാന നേതൃനിരയിലേക്ക്. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിയായി എംപി മുരളിയെ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ നോമിനേറ്റു ചെയ്തു.
കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എംപി മുരളി കോൺഗ്രസിന്റെ കണ്ണൂർ ജില്ലയിലെ എ വിഭാഗം നേതാക്കളിലൊരാളായിരുന്നു. നേരത്തെ കെ. എസ്.യു സംസ്ഥാന സെക്രട്ടറി , യൂത്ത് കോൺഗ്രസ് സംസ്ഥാന ട്രഷറർ, കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അതീവവിശ്വസ്തരായ നേതാക്കളിലൊരാളായാണ് എംപി മുരളി അറിയപ്പെട്ടിരുന്നത്. കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത നടപടിയിൽ അമർഷമുണ്ടായിരുന്ന എംപി മുരളി ഏറെക്കാലമായി പാർട്ടിയുമായി അകന്നുകഴിയുകയായിരുന്നു.
പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ നേരത്തെ യു.ഡി. എഫ് സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്. ജില്ലയിലെ എ വിഭാഗത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന എംപി മുരളിയുടെ പാർട്ടിയിൽ നിന്നുള്ള വഴിപിരിയൽ കോൺഗ്രസിന് ക്ഷീണം ചെയ്തതായാണ് വിലയിരുത്തൽ.