- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനമോഹം വച്ച് വ്യവസായി എൻ സി പിയെ ഹൈജാക്ക് ചെയ്തുവെന്ന് നേതാക്കൾ; ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ എൻ.സി.പി. ജില്ലാ പ്രസിഡന്റുമാർ; സൂചനയായി മലപ്പുറം ജില്ലാ പ്രസിഡന്റ് ടി.എൻ. ശിവശങ്കരന്റെ രാജി
കൊച്ചി: എൻ സി പിയിലെ ജില്ലാ പ്രസിഡന്റുമാർക്ക് പുറത്താക്കൽ ഭീഷണിയെന്ന് ആക്ഷേപം. ആക്ഷേപങ്ങളെ സ്ഥീരീകരിച്ച് എൻ.സി.പി. മലപ്പുറം ജില്ലാ പ്രസിഡന്റ് ടി.എൻ. ശിവശങ്കരൻ സ്ഥാനം രാജിവെക്കുന്നതായി സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു. തന്നെ വർഗീയവാദിയാക്കി പുറന്തള്ളാനുള്ള നീക്കം നടക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്.
പ്രസിഡന്റുമാർക്ക് പ്രസിഡന്റുമാർക്ക് ഏപ്പോൾ വേണമെങ്കിലും സ്ഥാനം തെറിക്കാവുന്ന അവസ്ഥ. പുറത്താക്കൽ ഭീഷണി ശക്തമായ സാഹചര്യമാണെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.മുതിർന്ന നേതാവ് ടി.പി. പീതാംബരൻ മാസ്റ്ററെ പിന്തുണച്ചിരുന്ന പഴയ നേതാക്കളും അസ്വസ്ഥരായി കഴിയുകയാണ്.പാർട്ടിയിലെ ശശീന്ദ്രൻവിഭാഗം നിസ്സഹായാവസ്ഥയിലാണ്.
അതേ സമയം എൻ.സി.പി. ജില്ലാ പാർട്ടിയെ ഹൈജാക്ക് ചെയ്ത ഒരു വ്യവസായിയുടെ ഭാഗത്തുനിന്നുണ്ടായ പ്രചാരണങ്ങളാണ് മലപ്പുറം പ്രസിഡന്റിന്റെ രാജിയിലേക്ക് എത്തിയതെന്നാണ് നേതാക്കൾ പറയുന്നത്. പി.സി. ചാക്കോയുടെ അടുത്ത ആളായി അറിയപ്പെടുന്ന വ്യവസായി സ്ഥാനങ്ങൾ ലക്ഷ്യംവെച്ച് പാർട്ടിയിൽ പിടിമുറുക്കിയതും പഴയനേതാക്കളിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലാ പ്രസിഡന്റുമാരുടെ ഭാവിയിലും അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ