- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലായുമില്ല; രാജ്യസഭാ സീറ്റുമില്ല; കാപ്പൻ കുട്ടനാട്ടിൽ മത്സരിക്കട്ടേ എന്ന് പിണറായി; കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്ത മുഖ്യമന്ത്രി പ്രഫുൽ പട്ടേലിനോട് ഫോണിൽ പറഞ്ഞത് യച്ചൂരി മുമ്പോട്ടു വച്ച ഫോർമുലകൾക്ക് വിരുദ്ധം; അപമാനിതനായി എന്ന തിരിച്ചറിവിൽ ശരദ് പവാർ; എൻസിപി ഇടതു മുന്നണി വിട്ട് യുഡിഎഫിൽ എത്തും; ശശീന്ദ്രൻ പാർട്ടി പിളർത്തും
കൊച്ചി: എൻസിപി ഒറ്റക്കെട്ടാണെന്നും പിളർപ്പിന്റെ സാഹചര്യം ഇല്ലെന്നും വിശദീകരിച്ചാണ് മന്ത്രി എകെ ശശീന്ദ്രന്റെ രാഷ്ട്രീയ യാത്ര. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾ തിരിച്ചടിയാകും. എൻസിപിയുടെ ദേശീയ നേതാവ് പ്രഫുൽ പട്ടേലിന് കാണാൻ മുഖ്യമന്ത്രി ഇനിയും സമയം അനുവദിച്ചിട്ടല്ല. ഇതോടെ പാലായിൽ മാണി സി കാപ്പൻ പറയുന്നതിൽ കാര്യമുണ്ടെന്ന് തിരിച്ചറിയുകയാണ് എൻസിപി അധ്യക്ഷൻ ശരത് പവാറും. ഇടതു പക്ഷത്ത് ചേർന്ന് നിൽക്കാൻ കേരളത്തിലെ സിപിഎം അനുവദിക്കുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ശരത് പവാർ അറിയിക്കും. ഈ സാഹചര്യത്തിൽ കേരളത്തിൽ മുന്നണി മാറ്റം അനിവാര്യമാണെന്ന മാണി സി കാപ്പന്റെ നിലപാട് ശരത് പവാർ അംഗീകരിക്കും.
അതിനിടെ പ്രഫുൽ പട്ടേലിനെ നേരിട്ട് കാണാതെ തന്നെ പാലായിൽ മുഖ്യമന്ത്രി പിണറായി കാര്യങ്ങൾ വിശദീകരിച്ചതായാണ് സൂചന. പാലയെ കുറിച്ച് മറക്കാൻ പ്രഫുൽ പട്ടേലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ സീറ്റ് കേരളാ കോൺഗ്രസിന് നൽകുമെന്നാണ് പിണറായി എൻസിപിയെ അറിയിക്കുന്നത്. ഇതോടെ എൻസിപി ദേശീയ നേതൃത്വം കൂടുതൽ പരിഹാസരുമായി. നേരിട്ട് ചർച്ച നടത്താനോ ബദൽ ഫോർമുലയിൽ ചർച്ചയ്ക്ക് അവസരമൊരുക്കാനോ പിണറായി അവസരമൊരുക്കിയില്ല. ഇതോടെ സീതാറാം യെച്ചൂരി നൽകിയ വാക്കുകളെല്ലാം വെറുതെയായി. ഇതോടെയാണ് എൻസിപി യുഡിഎഫിലേക്ക് മാറാൻ ആലോചന സജീവമാക്കുന്നത്. എകെ ശശീന്ദ്രൻ ഈ നീക്കത്തെ പിന്തുണയ്ക്കില്ലെന്നാണ് സൂചന. അങ്ങനെ എങ്കിൽ എൻസിപിയുടെ കേരളാ ഘടകത്തിൽ പിളർപ്പ് അനിവാര്യമാണ്.
പാലാ നൽകില്ലെന്നും മാണി സി കാപ്പൻ കുട്ടനാട് മത്സരിക്കട്ടേ എന്നുമാണ് പിണറായി പ്രഫുൽ പട്ടേലിന് മുമ്പിൽ വച്ച നിർദ്ദേശം. രാജ്യസഭാ സീറ്റ് കൊടുക്കില്ലെന്നും പറഞ്ഞു. ഇക്കാര്യം പ്രഫുൽ പട്ടേൽ ശരത് പവാറിനെ അറിയിച്ചു. ഇതോടെയാണ് പീതാംബരനെ ഡൽഹിക്ക് വിളിപ്പിച്ചത്. ഉടൻ മുന്നണി മാറ്റത്തിൽ എൻസിപി ദേശീയ നേതൃത്വം തീരുമാനം എടുക്കും. പീതാംബരനും മാണി സി കാപ്പനെ പിന്തുണയ്ക്കും. ഇതോടെ എൻസിപിയിൽ പിളർപ്പ് അനിവാര്യമാകും. ശശീന്ദ്രനെ ഡൽഹിയിലേക്ക് ശരത് പവാർ വിളിപ്പിച്ചിട്ടില്ലെന്നതും നിർണ്ണായകമാണ്. തീർത്തും അപമാനിതനാണ് ശരത് പവാർ. പിണറായിയിൽ നിന്ന് ഇത്തരമൊരു സമീപനം ശരത് പവാർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് എൻസിപി പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ചാണ് സീറ്റ് നൽകാനാവില്ലെന്ന് അറിയിച്ചത്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന എൻസിപിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളിയതായാണ് റിപ്പോർട്ട്. പ്രഫുൽ പട്ടേൽ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ട് നൽകാത്തത്തിൽ എൻസിപി ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. സിപിഎം തീരുമാനം അറിഞ്ഞ പവാർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനോട് അടിയന്തരമായി മുംബൈയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളാ കോൺഗ്രസ് മുന്നണിയിൽ എത്തിയതു കൊണ്ട് ഘടകക്ഷികൾക്കും സീറ്റ് കുറയും. അതിനാൽ എൻസിപിക്ക് മൂന്ന് സീറ്റ് മാത്രമേ നൽകൂവെന്ന നിലപാടാണ് പിണറായി എടുത്തത്. രാജ്യസഭാ സീറ്റ് മുന്നണിയിൽ ചെറിയ കക്ഷികൾക്ക് കൊടുക്കാനാകില്ലെന്നും പിണറായി വിശദീകരിച്ചതായാണ് സൂചന. എൻസിപിയുടെ പിളർപ്പിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് മാണി സി കാപ്പനോടുള്ള എതിർപ്പാണെന്നതും വ്യക്തമാണ്. കാപ്പൻ ഇടതുപക്ഷത്ത് വേണ്ടെന്നാണ് പിണറായിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന് സമയം അനുവദിക്കാതിരുന്നതും.
ഇടതു പക്ഷ രാഷ്ട്രീയത്തിൽ കാപ്പന്റെ ആവശ്യമില്ലെന്നാണ് പിണറായിയുടെ പക്ഷം. എന്നാൽ ലോക്സഭയിൽ 20ൽ 19ലും തോറ്റ ഇടതുപക്ഷത്തിന് രാഷ്ട്രീയ ജീവൻ നൽകിയത് മാണി സി കാപ്പനാണ്. കെ എം മാണിയുടെ മരണമുണ്ടാക്കിയ ഉപതെരഞ്ഞെടുപ്പിൽ പാലായിൽ ജയിച്ച് ഇടതുപക്ഷത്തെ മാണിക്യമായി കാപ്പൻ മാറി. പിന്നീട് ഉപതരെഞ്ഞെടുപ്പിൽ വട്ടിയൂർക്കാവും കോന്നിയും സിപിഎം നേടി. ഇങ്ങനെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ സിപിഎം രാഷ്ട്രീയം തിരിച്ചു വന്നത്. അതിന് കാരണക്കാരനായകുന്ന മാണി സി കാപ്പനെയാണ് പിണറായി കൈവിടുന്നത്. ജോസ് കെ മാണി ഇടതുപക്ഷത്ത് എത്തിയതോടെ കോട്ടയത്ത് എൻസിപി അധികപ്പെറ്റായി.
ഈ സാഹചര്യത്തിലാണ് പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാട് ആവർത്തിച്ച് മാണി സി. കാപ്പൻ രംഗത്തു വരുന്നത്. എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ തന്റെ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്നും വിരുദ്ധമായ തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പൻ പറഞ്ഞിരുന്നു. എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രനോട് പിണറായിക്ക് താൽപ്പര്യക്കുറവില്ല. എലത്തൂർ മാണി സി കാപ്പന് നൽകി പ്രശ്ന പരിഹാര ഫോർമുല ചർച്ചയായിരുന്നു. എന്നാൽ ശശീന്ദ്രനെ വെട്ടി മാണി സി കാപ്പൻ എംഎൽഎയാകുന്നതിനോടും പിണറായിക്ക് താൽപ്പര്യമില്ല. ഇത് മാണി സി കാപ്പനും തിരിച്ചറിയുന്നു.
മൂന്നുപതിറ്റാണ്ടായി തനിക്ക് ശരദ് പവാറുമായി അടുത്ത ബന്ധമുണ്ട്. താനാണ് കോൺഗ്രസ് എസിനെ എൻ.സി.പി.യിൽ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയത്. പവാറുമായി വളരെ വലിയ ആത്മബന്ധമുണ്ട്. അതുകൊണ്ടു തന്നെ പാലാ സീറ്റ് വിട്ടു കൊടുത്തുകൊണ്ടുള്ള ഒരു തീരുമാനം പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാപ്പൻ പറഞ്ഞു. മുന്നണി മാറ്റത്തെ പവാർ പിന്തുണച്ചാലും ശശീന്ദ്രൻ ഇടതുപക്ഷത്ത് തുടരും. അതായത് എൻസിപി പിളരുമെന്ന് ഉറപ്പാവുകയാണ്. ഔദ്യോഗിക പാർട്ടി തന്നെ യുഡിഎഫിൽ എത്തും. കോട്ടയത്ത് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര എത്തും മുമ്പ് കാര്യങ്ങളിൽ വ്യക്തത വരും.
മറുനാടന് മലയാളി ബ്യൂറോ