- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപിയുടെ രാജ്ഭവൻ മാർച്ച്; കർഷക സമരത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കിയതു പോലെ ഇന്ധന വില കൊള്ളയ്ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളിലും മോദിക്ക് കീഴടങ്ങേണ്ടി വരുമെന്ന് പി.സിചാക്കോ
തിരുവനന്തപുരം: ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി രാജ്ഭവൻ മാർച്ച് നടത്തി. കേന്ദ്രഗവൺമെന്റ് യാതൊരു തത്വദീക്ഷയുമില്ലാതെ വർദ്ധിപ്പിക്കുന്ന ഇന്ധന വിലക്കയറ്റത്തിനെതിരേയും പാചക വാതക സബ്സിഡി പുനഃസ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടും എൻ.സി.പി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പ്രവർത്തകരെ അണിയിരത്തി മാർച്ച് നടത്തിയത്.
മാർച്ച് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സാധാരണക്കാരുടെ ജനജീവിതം ദുരിതമാക്കുന്ന നിലപാട് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. കർഷക സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ട് മടക്കിയതുപോലെ തന്നെ ഇന്ധന വില കൊള്ളയ്ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളിലും മോദിക്ക് കീഴടങ്ങേണ്ടി വരുമെന്ന് പി.സിചാക്കോ . ഇന്ധന വിലക്കയറ്റത്തിൽ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ കുതിച്ചുചാട്ടമാണ് രാജ്യം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് പി.സി ചാക്കോ പറഞ്ഞു.
പാചക വാതകത്തിന്റെ ക്രമാതീതമായ വിലക്കയറ്റം സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധത്തിലാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തുള്ള ഇന്ധന തീരുവ കുറച്ച എൽ.ഡി.എഫ് സർക്കാരിനോട് വീണ്ടും ഈ ആവശ്യം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു . ജീവിതത്തിന്റെ സമസ്ത മേഖലകളും ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇത്തരം നിലപാടിനെതിരെ എൻസിപി രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് പി.സി ചാക്കോ പറഞ്ഞു.
പ്രതിഷേധത്തിൽ എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതംബരൻ മാസ്റ്റർ, തോമസ്.കെ.തോമസ് എംഎൽഎ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ പി.എം.സുരേഷ് ബാബു, പി.കെ.രാജൻ മാസ്റ്റർ, ലതിക സുഭാഷ്, ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി, ദേശീയ വർക്കിങ് കമ്മിറ്റി അംഗങ്ങളായ വർക്കല.ബി. രവികുമാർ, റെജി ചെറിയാൻ, സംസ്ഥാന ഭാരവാഹികളായ സുഭാഷ് പുഞ്ചക്കൊട്ടിൽ, സുഭാഷ് ചന്ദ്രൻ, കെ.ഷാജി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തിരുപുരം ഗോപൻ തുടങ്ങിയവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ