- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ചാണ്ടിയെത്തന്നെ മന്ത്രിയാക്കണമെന്ന് എൻസിപി സംസ്ഥാന നേതൃത്വം; തീരുമാനം കേന്ദ്രകമ്മിറ്റിയെ അറിയിക്കുമെന്നും അന്തിമതീരുമാനം പവാറിന്റേതെന്നും ഉഴവൂർവിജയൻ; ശശീന്ദ്രന് പകരം ആരെയും മന്ത്രിയാക്കില്ലെന്ന് സർക്കാരും ഉറച്ചുപറയുന്നതോടെ എൽഡിഎഫിൽ പുതിയ തർക്കത്തിന് തിരിതെളിയുന്നു
തിരുവനന്തപുരം: തോമസ് ചാണ്ടിയെത്തന്നെ മന്ത്രിയാക്കണമെന്ന് എൻസിപിയുടെ സംസ്ഥാന നേതൃയോഗം. ഇതോടെ മന്ത്രി ശശീന്ദ്രൻ രാജിവച്ച സാഹചര്യത്തിൽ ആ വകുപ്പുകൾ എൻസിപിക്ക് തന്നെ നൽകണമെന്നും കുട്ടനാട് എംഎൽഎ ആയ തോമസ് ചാണ്ടിയെ പകരം മന്ത്രിയാക്കണമെന്നും ആണ് എൽഡിഎഫ് ഘടകകക്ഷി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ തൽക്കാലം പുതിയ മന്ത്രിയെ നിയമിക്കില്ലെന്നും വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുമെന്നുമുള്ള സിപിഎമ്മിന്റെയും സർക്കാരിന്റെയും നിലപാട് നടക്കുമോ എന്ന് കണ്ടറിയണം. ഞങ്ങളുടെ മന്ത്രി രാജിവച്ചപ്പോൾ ഞങ്ങൾക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം തോമസ് ചാണ്ടിക്ക് നൽകണമെന്ന് യോഗത്തിൽ പൊതു അഭിപ്രായം ഉയർന്നുവന്നുവെന്നെ് സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ പ്രഖ്യാപിച്ചു. ഇക്കാര്യം കേന്ദ്രസമിതിയെ അറിയിക്കും. അവിടെനിന്നുള്ള തീരുമാനം വന്നശേഷം എൽഡിഎഫിനേയും മുഖ്യമന്ത്രിയേയും തീരുമാനം അറിയിക്കുമെന്ന് ഉഴവൂർ വിജയൻ പറഞ്ഞു. ഇതോടെ എൻസിപി സംസ്ഥാന സമിതിയിൽ തനിക്ക് അനുകൂലമായ നിലപാട് ഉണ്ടാക്കിയെടുക്കുന്നതിൽ തോമസ് ചാണ്ടിക്ക് കഴിഞ്ഞുവെന്ന നി
തിരുവനന്തപുരം: തോമസ് ചാണ്ടിയെത്തന്നെ മന്ത്രിയാക്കണമെന്ന് എൻസിപിയുടെ സംസ്ഥാന നേതൃയോഗം. ഇതോടെ മന്ത്രി ശശീന്ദ്രൻ രാജിവച്ച സാഹചര്യത്തിൽ ആ വകുപ്പുകൾ എൻസിപിക്ക് തന്നെ നൽകണമെന്നും കുട്ടനാട് എംഎൽഎ ആയ തോമസ് ചാണ്ടിയെ പകരം മന്ത്രിയാക്കണമെന്നും ആണ് എൽഡിഎഫ് ഘടകകക്ഷി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ തൽക്കാലം പുതിയ മന്ത്രിയെ നിയമിക്കില്ലെന്നും വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുമെന്നുമുള്ള സിപിഎമ്മിന്റെയും സർക്കാരിന്റെയും നിലപാട് നടക്കുമോ എന്ന് കണ്ടറിയണം.
ഞങ്ങളുടെ മന്ത്രി രാജിവച്ചപ്പോൾ ഞങ്ങൾക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം തോമസ് ചാണ്ടിക്ക് നൽകണമെന്ന് യോഗത്തിൽ പൊതു അഭിപ്രായം ഉയർന്നുവന്നുവെന്നെ് സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ പ്രഖ്യാപിച്ചു. ഇക്കാര്യം കേന്ദ്രസമിതിയെ അറിയിക്കും. അവിടെനിന്നുള്ള തീരുമാനം വന്നശേഷം എൽഡിഎഫിനേയും മുഖ്യമന്ത്രിയേയും തീരുമാനം അറിയിക്കുമെന്ന് ഉഴവൂർ വിജയൻ പറഞ്ഞു. ഇതോടെ എൻസിപി സംസ്ഥാന സമിതിയിൽ തനിക്ക് അനുകൂലമായ നിലപാട് ഉണ്ടാക്കിയെടുക്കുന്നതിൽ തോമസ് ചാണ്ടിക്ക് കഴിഞ്ഞുവെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിട്ടുള്ളത്.
എന്നാൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിൽ ശക്തമായ വിയോജിപ്പ് നേരത്തേ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ എൻസിപിയുടെ പുതിയ നീക്കങ്ങൾ എത്രത്തോളം വിജയിക്കുമെന്നതിൽ സംശയം ഉയർന്നിട്ടുണ്ട്. മന്ത്രി എകെ ശശീന്ദ്രൻ വിവാദത്തിൽ കുടുങ്ങി രാജിവച്ചതിന് പിന്നാലെ മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് തോമസ് ചാണ്ടി എംഎൽഎ ഇന്നുരാവിലെയാണ് തലസ്ഥാനത്ത് എത്തിയത്. മന്ത്രിസ്ഥാനം തൽക്കാലം ആർക്കും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രിതന്നെ സൂചന നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ തോമസ് ചാണ്ടി തനിക്ക് മന്ത്രിയാകണമെന്ന് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയത്.
'എൻസിപിയുടെ വകുപ്പ് മറ്റാർക്കും കൊടുക്കില്ല. മറ്റ് മന്ത്രിമാർക്ക് കൈമാറേണ്ട ആവശ്യമില്ല. അത് അംഗീകരിക്കില്ല. മുഖ്യമന്ത്രി വകുപ്പ് കൈവശം വയ്ക്കുന്നതിൽ പ്രശ്‌നമില്ല. ശശീന്ദ്രൻ രാജിവച്ചെങ്കിലും പകരം മന്ത്രിയാകാൻ പാർട്ടിയിൽ ആളുള്ളപ്പോൾ പിന്നെ മറ്റൊരാൾക്ക് വകുപ്പ് കൈമാറേണ്ട സാഹചര്യമില്ലല്ലോ എന്നായിരുന്നു തോമസ് ചാണ്ടിയുടെ ചോദ്യം. ശശീന്ദ്രനെതിരെ വിവാദമുണ്ടാക്കാൻ ഗൂഢാലോചന നടന്നുവെന്നും മന്ത്രിസ്ഥാനത്തുനിന്ന് താഴെയിറക്കാൻ തന്ത്രപരമായ നീക്കങ്ങൾ നടന്നുവെന്നും സൂചനകൾ പുറത്തുവരുന്നതിനിടെയാണ് തോമസ് ചാണ്ടിയുടെ ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്്.
മൂന്നാമത്തെ പ്രാവശ്യമാണ് ഞാൻ എംഎൽഎ ആകുന്നത്. ഗൾഫിലും ഇവിടെയുമായി വന്നുംപോയുമാണ് കാര്യങ്ങൾ നടത്തുന്നത്. ഒരു പെട്ടിയും തൂക്കി ഗൾഫിലേക്ക് പോയ താൻ അവിടെ സ്‌കൂളുകൾ തുടങ്ങി അത് നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകുന്നു. ആ തനിക്ക് മന്ത്രിയായി വകുപ്പ് നടത്തിക്കൊണ്ടുപോകുക അത്ര വലിയ കാര്യമല്ല. - കുട്ടനാട് എംഎൽഎ പറയുന്നു.
ശശീന്ദ്രൻ തെറ്റു ചെയ്തിട്ടില്ല എന്ന തെളിഞ്ഞാൽ ആ സെക്കൻഡിൽ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തും. ഞാൻ പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡറാണ്. മന്ത്രിസ്ഥാനം എൻസിപിക്ക് അവകാശപ്പെട്ടതാണ്. അക്കാര്യം കോടിയേരി ബാലകൃഷ്ണൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എൻസിപി ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിച്ച് പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. - ഇത്തരത്തിലായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം. ഇതിന് അനുകൂലമായി എൻസിപി സംസ്ഥാന നേതൃയോഗവും തീരുമാനമെടുത്തതോടെ വിഷയം എൽഡിഎഫിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുമെന്നാണ് സൂചനകൾ.