- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി; എൻഡിഎ സ്ഥാനാർത്ഥി നാളെയോ മറ്റന്നാളോ; പാർട്ടി സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്നും ബിജെപിക്ക് തൃക്കാക്കര അനുകൂലമെന്നും കെ.സുരേന്ദ്രൻ
കോഴിക്കോട്: തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയെ നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥി തന്നെ ആയിരിക്കും ഇക്കുറി ഉണ്ടാവുക. സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി കേന്ദ്ര നേതത്വത്തിന് കൈമാറി.
ബിജെപിക്ക് തൃക്കാക്കര അനുകൂലമാണെന്നും സുരേന്ദ്രൻ പറഞ്ഞു. സഭാ നേതാക്കളുടെ ഉൾപ്പെടെ പിന്തുണ ഉണ്ടെന്നും ഇരു മുന്നണികളോടുള്ള ജനങ്ങളുടെ എതിർപ്പ് ബിജെപിക്ക് ഗുണം ചെയ്യുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ക്രൈസ്തവ സഭയ്ക്ക് ഇരുമുന്നണികളോടുമുള്ള വിയോജിപ്പ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story