- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ 'വാഗ്ദാനങ്ങൾ' പാലിക്കാനാകുന്നില്ല; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് നിയമം കൊണ്ടുവരാൻ ആകില്ലെന്ന് രാജ്‌നാഥ് സിങ്
അയോധ്യ: രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തത് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ കാര്യത്തിൽ ബിജെപിക്ക് തിരിച്ചടിയാകുന്നു. അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കുന്നതിന് നിയമം പാർലമെന്റിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തന്നെ തുറന്നു പറഞ്ഞു. രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതാണ് ഇതിനു കാരണ

അയോധ്യ: രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തത് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ കാര്യത്തിൽ ബിജെപിക്ക് തിരിച്ചടിയാകുന്നു. അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കുന്നതിന് നിയമം പാർലമെന്റിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തന്നെ തുറന്നു പറഞ്ഞു. രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതാണ് ഇതിനു കാരണമെന്നും മന്ത്രി പറഞ്ഞു.
വി.എച്ച്.പി നേതാവ് നൃത്യ ഗോപാൽ ദാസുമൊത്ത് അയോധ്യയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേയായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം.
രാമക്ഷേത്ര നിർമ്മാണം, ഏകീകൃത സിവിൽ കോഡ്, ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയവ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായിരുന്നു.
ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ ബിജെപിക്ക് വിലങ്ങുതടിയാകുന്നത് രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ല എന്ന കാരണമാണ്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള ചോദ്യത്തിന് ദാവൂദിനെക്കുറിച്ച് ഒന്നുരണ്ടുദിവസത്തിനുള്ളിൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ സഭയിൽ ഭൂരിപക്ഷം കിട്ടിയാൽ ബിജെപി രാമക്ഷേത്ര നിർമ്മാണവുമായി മുന്നോട്ട് പോവുമോ എന്ന ചോദ്യത്തിന് 'അത് ഒരു സാങ്കൽപ്പിക ചോദ്യം ആണ്' എന്നായിരുന്നു രാജ്‌നാഥ് സിങിന്റെ മറുപടി. രാജ്യസഭയിൽ ബിജെപിക്ക് 45 അംഗങ്ങൾ മാത്രമാണുള്ളത്. അതേ സമയം 245 അംഗ സഭയിൽ 132 എംപി മാരാണ് പ്രതിപക്ഷത്തുള്ളത്.

