വാഷിങ്ടൺ: കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ അമേരിക്കയിലേക്ക് കുടിയേറിയ രാജ്യക്കാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നാണെന്ന്ഒക്ടോബർ 16 ന് സെന്റർ ഫോർ ഇമ്മിഗ്രേഷൻ പുറത്തിറക്കിയറിപ്പോർട്ട് പറയുന്നു.

അമേരിക്കയിലെ കുടിയേറ്റക്കാരിൽ 654000 ഇന്ത്യക്കാരുണ്ടെന്ന്ചൂണ്ടിക്കാണിക്കുമ്പോൾ, ആകെ ഇവിടെയുള്ള കുടിയേറ്റക്കാരുടെ എണ്ണം 49.7മില്യനാണ്. അനധികൃതമായി കുടിയേറിയവരുടെ എണ്ണം ഇതിന് പുറമയാണ്.2000ത്തിൽ ഒരു മില്യൺ ഇന്ത്യക്കാരാണ് ഇവിടെ കുടിയേറിയത്. എന്നാൽഇ2010-2016 കാലഘട്ടത്തിൽ ഇവരുടെ സംഖ്യ 37 ശതമാനമായി വർദ്ധിച്ചു.ഇപ്പോൾ 2.4 മില്യൺ ഇന്ത്യക്കാരാണ് നിയമപരമായി അമേരിക്കയിൽകുടിയേറിയിരിക്കുന്നത്.

സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിന് വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നേപ്പാൾ (86%), ബംഗ്ലാദേശ് (56%),പാക്കിസ്ഥാൻ (28%).മെക്‌സിക്കോയിൽ നിന്നും കഴിഞ്ഞ വർഷങ്ങളെഅപേക്ഷിച്ച് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒരു ശതമാനം
കുറവുണ്ടായിട്ടുണ്ട്.2050 വർഷത്തിൽ കുടിയേറ്റക്കാരുടെ എണ്ണം 72മില്യൺ ആകുമന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ട്രംമ്പിന്റെ നാല് വർഷ ഭരണത്തിൽ കർശനമായ കുടിയേറ്റ നിയമംകൊണ്ടുവരുന്നത് ഇന്ത്യയിൽ നിന്നുള്ളവരെ തന്നെയാണ് കൂടുതൽബാധിക്കുന്നത്.