വില്ലിങ്ങ്ടൺ:  ഇന്ത്യൻ വംശജയായ ടിഫാനി സിങ്ങ് എന്ന ചിത്രകാരിയുടെ കലാസൃഷ്ടികൾ ഓക്ക്‌ലാന്റിലെ ഫോ ഗ്വാങ്ങ് ഷാൻ ക്ഷേത്രത്തിലെ മാൽകോൺ സ്മിത്ത് ഗാലറിയിൽ പ്രദർശനത്തിന്. സെപ്റ്റംബർ 27 മുതൽ നവംബർ 19 വരെയാണ് പ്രദർശനം നടക്കുക.  പ്രകൃതിദത്തമായ രീതിയിൽ വരച്ച ചിത്രങ്ങളുടെ മൾട്ടി സീനിയറി എക്‌സിബിഷാണ് നടക്കുന്നത്.

മഹാബുദ്ധ ദ ഗ്രേറ്റ് എലമെന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ 12 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  പ്രകൃതിയെ കേന്ദ്രമാക്കിയുള്ളതാണ് ചിത്രങ്ങളെല്ലാം.  അതു കൊണ്ടു തന്നെ വരയ്ക്കാൻ കൃത്രിമമായ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. പൂക്കളും ഭക്ഷണ പദാർത്ഥങ്ങളും നിറങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ടിഫാനി സിങ്ങ് പറഞ്ഞു.

37കാരിയായ ടിഫാനി തന്റെ വർഗ്ഗപരമായ സവിശേഷതകളിൽ ശ്രദ്ധ ചെലുത്തിയിരുന്നില്ല. ഈസ്‌റ്റേൺ ഫിലോസഫിയിൽ ആകൃഷ്ടയായ അവർ ഇന്ത്യയിലേക്ക് സഞ്ചരിച്ച് ഹിന്ദുവിസവും ബുദ്ധിസവും പഠിക്കുകയായിരുന്നു.