- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിടിവി നിരോധനം സർക്കാറിന് ക്ഷീണം ചെയ്തു; ചാനലുകളെ നിയന്ത്രിക്കുന്ന നിയമത്തിൽ പൊളിച്ചെഴുത്ത് വരും; അപ്പീൽ അവകാശം ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുന്നു
എൻ.ഡി.ടി.വി ചാനലിന് ഏർപ്പെടുത്തിയ ഒരുദിവസത്തെ നിരോധനം മരവിപ്പിക്കേണ്ടിവന്നത് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയായെന്ന് വിലയിരുത്തൽ. ചാനലുകളുടെ സംപ്രേഷണത്തെ നിയന്ത്രിക്കുന്ന നിയമത്തെ വരെ പൊളിച്ചെഴുതേണ്ട സ്ഥിതിയിലേക്കാണ് ഈ സാഹചര്യം സർക്കാരിനെ എത്തിച്ചത്. ഇതിനുള്ള മന്ത്രിസഭാ സമിതിയെ പുനഃസംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചുവരികയാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. എൻ.ഡി.ടി.വിക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ചാനലുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന കാര്യത്തിൽ ജനങ്ങളിൽനിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാരിന് തുറന്ന മനസ്സാണെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പ്രസ്താവിച്ചത് ആ സാഹചര്യത്തിലാണ്. 2005 മുതൽ പ്രവർത്തിക്കുന്ന സമിതിയെ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എൻ.ഡി.ടി.വിക്ക് വിലക്കേർപ്പെടുത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ്് വ്യാഖ്യാനിക്കപ്പെട്ടത്.

എൻ.ഡി.ടി.വി ചാനലിന് ഏർപ്പെടുത്തിയ ഒരുദിവസത്തെ നിരോധനം മരവിപ്പിക്കേണ്ടിവന്നത് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയായെന്ന് വിലയിരുത്തൽ. ചാനലുകളുടെ സംപ്രേഷണത്തെ നിയന്ത്രിക്കുന്ന നിയമത്തെ വരെ പൊളിച്ചെഴുതേണ്ട സ്ഥിതിയിലേക്കാണ് ഈ സാഹചര്യം സർക്കാരിനെ എത്തിച്ചത്. ഇതിനുള്ള മന്ത്രിസഭാ സമിതിയെ പുനഃസംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചുവരികയാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം.
എൻ.ഡി.ടി.വിക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ചാനലുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന കാര്യത്തിൽ ജനങ്ങളിൽനിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാരിന് തുറന്ന മനസ്സാണെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പ്രസ്താവിച്ചത് ആ സാഹചര്യത്തിലാണ്. 2005 മുതൽ പ്രവർത്തിക്കുന്ന സമിതിയെ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എൻ.ഡി.ടി.വിക്ക് വിലക്കേർപ്പെടുത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ്് വ്യാഖ്യാനിക്കപ്പെട്ടത്. മാത്രമല്ല ഇത്തരം വിലക്കുകൾക്കെതിരെ അപ്പീൽ നൽകാനുള്ള സ്വാതന്ത്ര്യവും മാദ്ധ്യമങ്ങൽക്കില്ലെന്ന വിമർശനമുയർന്നു. സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കുന്നതിന് സംവിധാനമുണ്ടാകണമെന്നും ആവശ്യമുയർന്നു. സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ ഉള്ളതുപോലെ സമാന സംവിധാനം മാദ്ധ്യമങ്ങളുടെ കാര്യത്തിലും വേണമെന്നാണ് ആവശ്യമുയർന്നത്.
നിലവിൽ ഒരു ഇന്റർമിനിസ്റ്റീരിയൽ സമിതിയാണ് ഇക്കാര്യങ്ങൾ പിരശോധിക്കുന്നത്. വാർത്താവിതരണ വകുപ്പ് അഡീഷണൽ സെക്രട്ടറി നയിക്കുന്ന സമിതിയിൽ പ്രതിരോധം, ആഭ്യന്തരം, ഉപഭോക്തൃകാര്യം, നിയമം, ആരോഗ്യം, വിദേശകാര്യം, വനിതാ ശിശുക്ഷേമം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണുള്ളത്. ജൂൺ 25-ന് ചേർന്ന യോഗം എൻഡിടിവിക്ക് 30 ദിവസത്തെ വിലക്കേർപ്പെടുത്താനാണ് തീരുമാനിച്ചത്. അത് പിന്നീട് ഒരുദിവസത്തേയ്ക്കായി ചുരുക്കുകയായിരുന്നു. ആ തീരുമാനമാമ് ഇപ്പോൾ മരവിപ്പിക്കേണ്ടിവന്നത്.

