- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധം ഇരമ്പിയപ്പോൾ എൻഡി ടിവി ഇന്ത്യയുടെ വിലക്ക് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം; നടപടി ചാനലിന്റെ ഹർജിയിൽ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കേ; വിലക്ക് തീരുമാനത്തിൽ നിന്നും പിൻവലിഞ്ഞത് കോടതിയിൽ നിന്നും തിരിച്ചടി ഭയന്നെന്ന സൂചന
ന്യൂഡൽഹി: എൻഡിടിവി ഇന്ത്യയുടെ സംപ്രേഷണം ഒരു ദിവസത്തേക്ക് പിൻവലിച്ച നടപടിയിൽ നിന്നും താൽക്കാലികമായി സർക്കാർ പിന്നോട്ട്. ഒരു ദിവസത്തേക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഇരമ്പിയപ്പോൾ കേന്ദ്രം വിലക്ക് തീരുമാനം താൽക്കാലികയി മരവിപ്പിച്ചു. വാർത്താ വിനിമയ മന്ത്രാലയത്തിന്റേതാണ് തീരുമാനമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വിലക്കിനെതിരെ എൻഡിടിവി സമർപിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വിലക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും തൽക്കാലത്തേക്ക് സർക്കാർ തൽക്കാലം പിൻവാങ്ങിയത്. വ്യാഴാഴ്‌ച്ച ചാനൽ അടച്ചിടണമെന്നായിരുന്നു നിർദ്ദേശം. ചാനലിന്റെ അഭ്യർത്ഥന പ്രകരാമാണ് നടപടി തൽക്കാലത്തേക്ക് തടഞ്ഞത്. അതേസമയം സുപ്രീംകോടതിയിൽ നിന്നും കേന്ദ്രത്തിന് തിരിച്ചടിയേൽക്കുമോ എന്ന ഭയവും ഇപ്പോഴത്തെ തീരുമാനത്തിന് ഇടയാക്കിയെന്നാണ് പുറത്തുവരുന്ന സൂചന. പത്താൻകോട്ട് ഭീകരാക്രമണ സമയത്തെ എൻഡിടിവി ഇന്ത്യ ചാനലിന്റെ കവറേജിനെതിരായാണ് വാർത്താ വിനിമയ മന്ത്രാലയം നടപടിക്ക് ഒരുങ്ങിയത്. ചാനലിന്

ന്യൂഡൽഹി: എൻഡിടിവി ഇന്ത്യയുടെ സംപ്രേഷണം ഒരു ദിവസത്തേക്ക് പിൻവലിച്ച നടപടിയിൽ നിന്നും താൽക്കാലികമായി സർക്കാർ പിന്നോട്ട്. ഒരു ദിവസത്തേക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഇരമ്പിയപ്പോൾ കേന്ദ്രം വിലക്ക് തീരുമാനം താൽക്കാലികയി മരവിപ്പിച്ചു. വാർത്താ വിനിമയ മന്ത്രാലയത്തിന്റേതാണ് തീരുമാനമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വിലക്കിനെതിരെ എൻഡിടിവി സമർപിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വിലക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും തൽക്കാലത്തേക്ക് സർക്കാർ തൽക്കാലം പിൻവാങ്ങിയത്.
വ്യാഴാഴ്‌ച്ച ചാനൽ അടച്ചിടണമെന്നായിരുന്നു നിർദ്ദേശം. ചാനലിന്റെ അഭ്യർത്ഥന പ്രകരാമാണ് നടപടി തൽക്കാലത്തേക്ക് തടഞ്ഞത്. അതേസമയം സുപ്രീംകോടതിയിൽ നിന്നും കേന്ദ്രത്തിന് തിരിച്ചടിയേൽക്കുമോ എന്ന ഭയവും ഇപ്പോഴത്തെ തീരുമാനത്തിന് ഇടയാക്കിയെന്നാണ് പുറത്തുവരുന്ന സൂചന. പത്താൻകോട്ട് ഭീകരാക്രമണ സമയത്തെ എൻഡിടിവി ഇന്ത്യ ചാനലിന്റെ കവറേജിനെതിരായാണ് വാർത്താ വിനിമയ മന്ത്രാലയം നടപടിക്ക് ഒരുങ്ങിയത്. ചാനലിന്റെ പത്താൻകോട്ട് കവറേജ് സൂക്ഷ്മവും തന്ത്രപ്രധാനവുമായ വിവരങ്ങൾ ഭീകരാക്രമണ സമയത്ത് പ്രക്ഷേപണം ചെയ്തുവെന്നാണ് വാർത്ത വിനിമയ മന്ത്രാലയത്തിന്റെ കണ്ടെത്തൽ.
ചാനലിന് ഒരു ദിവസത്തെ വിലക്കേർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എൻഡിടിവി അധികൃതർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ. കേന്ദ്ര സർക്കാർ ഉന്നയിച്ച മുഴുവൻ ആരോപണവും എൻഡിടിവി തള്ളി. മറ്റ് ചാനലുകൾ റിപ്പോർട്ട് ചെയ്തത് മാത്രമാണ് തങ്ങൾ ചെയ്തതെന്നും കോടതിയെ ബോധിപ്പിച്ചു.
വാർത്ത നൽകിയതിന്റെ പേരിൽ ചാനൽ അടച്ചിടാനുള്ള സർക്കാർ നീക്കം അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യമാണെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് വിമർശിച്ചിരുന്നു. മാദ്ധ്യമങ്ങളെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും എൻഡിടിവിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എൻഡിടിവി ഇന്ത്യക്കൊപ്പം ഓഫ്‌ലൈനാകുമെന്ന് ജൻതാ കാ റിപ്പോർട്ടറും ഇന്ത്യ റെസിസ്റ്റും പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ മാദ്ധ്യമ വിലക്കിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കണ്ഡേയ കട്ജുവും സർക്കാർ നടപടിക്കെതിരെ രൂക്ഷമായാണു പ്രതികരിച്ചു നേരത്തെ രംഗത്തുവന്നിരുന്നു. കേന്ദ്രനടപടി നിയമവിരുദ്ധമാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടത്. തത്സമയസംപ്രേഷണത്തിന്റെ പേരിലാണ് ചാനലിനെതിരെ നടപടിയെന്നും റിപ്പോർട്ടിങ്ങിന്റെ പേരിലല്ലെന്നും കട്ജു ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. ഇത് രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ സർക്കാർനടപടി നിയമവിരുദ്ധമാണ് കട്ജു പറയുകയുണ്ടായി. എഡിറ്റേഴ്‌സ് ഗിൽഡ് അടക്കം നിരോധനത്തിനെതിരെ രംഗത്തുവന്നിരുന്നു.
എൻഡിടിവിക്കെതിരായ വിലക്ക് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് അഭിപ്രായപ്പെട്ടു. മാദ്ധ്യമസ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണിത്. മറ്റു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്തതായി ഒന്നും എൻഡിടിവിയും റിപ്പോർട്ട് ചെയ്തിട്ടില്ല. മാദ്ധ്യമങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് തങ്ങൾക്കുള്ള അധികാരം ഉറപ്പിച്ചുനിർത്താനുള്ള സർക്കാർശ്രമത്തിന്റെ ഭാഗമാണിത്. വിലക്ക് ഉത്തരവ് എത്രയും വേഗം പിൻവലിക്കണമെന്നും ഗിൽഡ് ആവശ്യപ്പെടുകയുണ്ടായി.

