ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നും കമ്പ്യൂട്ടർ സയൻസ്,എൻജിനീയറിങ് തുടങ്ങിയ ഗ്രാജുവേറ്റ് പ്രോഗ്രാമിൽ ഉന്നത വിദ്യാഭ്യാസംനടത്തുന്നതിന് അമേരിക്കയിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽഇരുപത് ശതമാനം കുറവ് വന്നതായി നാഷണൽ സയൻസ് ബോർഡ് പുറത്തുവിട്ട പഠനറിപ്പോർട്ടിൽ പറയുന്നു. അതേ സമയം ചൈനയിൽ നിന്നുള്ളവിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതായും റിപ്പോർട്ട്ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ നിന്നും മുൻ വർഷം 117540വിദ്യാർത്ഥികളാണ് യു എസ്സിൽ എത്തിയതെങ്കിൽ ഇപ്പോൾ അത് 17.7ശതമാനം കുറഞ്ഞു 96700 ൽ എത്തി നിൽക്കുന്നു. എന്നാൽ കംപ്യൂട്ടർസയൻസ്, എൻജിനീയറിങ് വിദ്യാർത്ഥികളുടെ എണ്ണം 95950 ൽ നിന്നും19.7 ശതമാനം കുറഞ്ഞ് 77500 ആയിരിക്കുന്നതായും റിപ്പോർട്ട്വ്യക്തമാക്കുന്നു.

ഗ്രാജുവേഷന് ശേഷം അമേരിക്കയിൽ ജോലി ചെയ്യുന്നതിനുള്ള സാധ്യതകൾട്രംമ്പ് ഭരണകൂടം പരിമിതപ്പെടുത്തിയതാണ് എണ്ണത്തിൽ കുറവ്വരുത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്ക പ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് ഇവിടെ എത്തുന്ന വിദ്യാർത്ഥികളിൽ ഭൂരി ഭാഗവുംഇവിടെ തന്നെ ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അമേരിക്കൻയൂണിവേഴ്സിറ്റികൾ ഇവരുടെ താൽപര്യം സംരക്ഷിക്കുന്നതിന് പരമാവധിശ്രമിക്കുകയാണ്. ഇന്ത്യൻ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റികളുടെവലിയൊരു സാമ്പത്തിക ശ്രോതസ്സുകൂടിയാണ്.