ന്യൂയോർക്ക്: ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളിലെ മുന്നൂറിൽ പരം ്രൈകസ്തവ വിശ്വാസികളെ ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെടുത്തി കേസ്സെടുത്തതായി വേൾഡ് വാച്ച് ടവർ സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഹൈന്ദവ വിശ്വാസത്തിൽ നിന്നും ്രൈകസ്തവ വിശ്വാസത്തിലേക്ക് മതപരിവർത്തനം നടത്തിയതായും ഹിന്ദുയിസത്തെ കുറിച്ച് നുണ പ്രചരണം നടത്തിയതായും, നിരോധിക്കപ്പെട്ട മരുന്നുകൾ വിതരണം ചെയ്തതായുമുള്ള കുറ്റങ്ങൾക്കാണ് ഇവർക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.

ഇതിൽ 271 പേരുടെ കേസ്സുകൾ ഡിസ്മിസ് ചെയ്തുവെങ്കിലും, ദേശീയ അഖണ്ഢതയ്ക്കെതിരെ പ്രവർത്തിക്കുന്നതായും, ആരാധന സ്ഥലങ്ങളെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നൽകിയതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനിൽ കുമാർ പാണ്ഡെ പറഞ്ഞു. അതുകൊണ്ട്തന്നെ ഇവർക്കെതിരെ കേസ്സുകൾ നിലനിൽക്കുന്നതായും പാണ്ഡെ അറിയിച്ചു. ദുർഗ പ്രസാദ് യാദവ്, കീർത്തി റായ്, ജിതേന്ത്ര റാം എന്നീ മൂന്ന് പാസ്റ്റർമാരുടെ പേരുകൾ മാത്രമാണ് പാണ്ഡെ വെളിപ്പെടുത്തിയത്.

നിരപരാധികളായ വിശ്വാസികൾക്കെതിരെ അടിസ്ഥാനമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതായി ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് പ്രസിഡന്റ് സാജൻ കെ ജോർജ് പറഞ്ഞു. പെന്റകോസ്റ്റൽ വിഭാഗത്തെയാണ് ഇവർ കൂടുതൽ പീഡിപ്പിക്കുന്നതെന്നും സാജൻ കൂട്ടിച്ചേർത്തു.

ഔദ്യോഗിക കണക്കനുസരിച്ച് 2018 ൽ ആദ്യ പകുതിയിൽ ഉത്തർ പ്രദേശിൽ മാത്രം ക്രിസ്ത്യാനികൾക്കെതിരെ 28 ആക്രമണങ്ങൾ നടന്നതായും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് സ്പോൺസേഴ്സ് വയലൻസ് എന്നാണിതിനെ സാജൻ വിശേഷിപ്പിച്ചത്.