ഷിക്കാഗോ: ഏപ്രിൽ 30 മുതൽ ദ ദിവസത്തിനുള്ളിൽ ഷിക്കാഗോയിൽ നടന്നത്40 വെടിവെപ്പ് സംഭവങ്ങൾ. ഷിക്കാഗോയിലെ താപനില 80 ഡിഗ്രി ഉയർന്നതോടെജനങ്ങൾ പുറത്തിറങ്ങിയതോടെയാണ് വെടിവെപ്പ് സംഭവങ്ങൾവർദ്ധിച്ചത്.ഏപ്രിൽ 30 തിങ്കളാഴ്ച നടന്ന വെടിവെപ്പിൽ 9 പേർക്ക്പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തതായി ഷിക്കാഗോ പൊലീസ്അറിയിച്ചു.

മെയ് 1 ചൊവ്വാഴ്ച അർദ്ധ രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ പന്ത്രണ്ട്മണിക്കൂറിനുള്ളിൽ നാല് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ 12 പേർക്കാണ്വെടിയേറ്റത്. 4 വയസ്സുള്ള ഒരു പെൺകുട്ടി മാതാപിതാക്കളുമായി വീടിനുമുൻ വശത്തിരിക്കവെയാണ് വെടിയേറ്റത്.ബുധനാഴ്ചയായിരുന്നു ഈ ആഴ്ചയിലെഏറ്റവും മോശമായ ദിവസം. ഒമ്പത് മണിക്കൂറിനുള്ളിൽ 14 പേർക്ക്
വെടിയേറ്റു. ഇതിൽ 21 വയസ്സുള്ള ഒരു കുട്ടിയുടെ മാതാവും, നാല് കൗമാരപ്രായക്കാരും, ഉൾപ്പെടെ 14 പേർക്ക് വെടിയേറ്റു.

ഇതിൽ 21 വയസ്സുള്ള മാതാവ് കൊല്ലപ്പെടുകയും ചെയ്തു.വെടിയേറ്റ നാല് പേർസ്‌കൂൾ ബസ്സിൽ യാത്ര ചെയ്യുമ്പോഴാണ് വെടിയേറ്റതെന്ന് ഷിക്കാഗോ പൊലീസ്‌സൂപ്രണ്ട് എഡ്ഡി ജോൺസൻ അറിയിച്ചു.ഒരു ഔദ്യോഗികമായി ലഭിച്ചകണക്കുകൾ അനുസരിച്ച് 40 പേർക്ക് വെടിയേറ്റുവെങ്കിലും, ഇതിലുംകൂടുതൽ ഉണ്ടാകാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയിലുടനീളം ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കലും ഒബാമയുടെജന്മ നാടായ ഷിക്കാഗോയിലാണ് അമേരിക്കയിലെ മറ്റ് സിറ്റികളെ അപേക്ഷിച്ച്ഏറ്റവും കൂടുതൽ വെടിവെപ്പ് സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. കർശനഗൺ നിയമങ്ങൾ നിലവില് വരാതെ ഇതിനെ നിയന്ത്രിക്കാനാവില്ലെന്നാണ്‌വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.